കൊച്ചി: നാടിെൻറ കരുതലിലേക്ക് കപ്പലിറങ്ങിയതിനു പിന്നാലെ മാതൃത്വത്തിെൻറ പുതിയ വേഷമണിഞ്ഞ സോണിയ ജേക്കബിനും അവർക്ക് പിറന്ന ആൺകുഞ്ഞിനും സ്നേഹാശംസകളുമായി നാവികസേനയെത്തി. ഓപറേഷൻ സമുദ്രസേതു എന്ന പേരിൽ നാവികസേന നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ മാലദ്വീപിൽനിന്ന് കൊച്ചി തുറമുഖത്തെത്തി, മണിക്കൂറുകൾക്കകമാണ് തിരുവല്ല സ്വദേശി സോണിയ ആൺകുഞ്ഞിന് ജന്മം നൽകിയത്. മാലദ്വീപിൽ നഴ്സായ സോണിയക്കും കുഞ്ഞിനും അഭിനന്ദനമറിയിച്ച് ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ നാവികസേന അധികൃതരെത്തി.
സോണിയയുടെ മാതാപിതാക്കളായ കെ.എ. ജേക്കബ്, ബീനാ ജേക്കബ് എന്നിവരെ കണ്ട് ലഫ്റ്റനൻറ് കമാൻഡർ രമ്യ സാവി പൂച്ചെണ്ട് നൽകി. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലുള്ള സോണിയ, ഭർത്താവ് ഷിജോ എന്നിവരെ വിഡിയോകാളിലൂടെ രമ്യ സാവി അഭിനന്ദനങ്ങളറിയിച്ചു. നാവികസേനയുടെ സേവനങ്ങൾക്ക് കുടുംബാംഗങ്ങൾ തിരിച്ചും നന്ദി പറഞ്ഞു. നാവികസേനക്ക്, പ്രത്യേകിച്ച് ഐ.എൻ.എസ് ജലാശ്വയിലെ ഓരോ അംഗത്തിനും ഏറെ അഭിമാനകരമായ നിമിഷമാണിതെന്ന് രമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.