Posted On
date_range Updated On
date_range വിശാല ഹിന്ദു ഐക്യത്തിന് തടസമെന്ന്; നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിളർപ്പിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച നവോഥാനമൂല്യ സംരക്ഷണ സമിതി പിളർപ്പി ലേക്ക്. നവോഥാന സമിതിയുടെ ജോയിൻറ് കൺവീനറായ സി.പി സുഗതെൻറ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെന്‍റ് സമിതി വിടാൻ തീരുമാനിച്ചു. 54 സംഘടനകൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഹിന്ദു പാർലമെന്‍റിന്‍റെ അവകാശവാദം.
വിശാല ഹിന്ദു ഐക്യത്തിന് നവോഥാന സമിതി തടസമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. സമിതി വിടുന്ന കാര്യം അവർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
നവോഥാനമൂല്യ സംരക്ഷണ സമിതി സംവരണ മുന്നണി മാത്രമാണെന്നും സമിതി ഇപ്പോൾ ചെയ്യുന്നത് നവോഥാന പ്രവർത്തനങ്ങളല്ലെന്നും ഹിന്ദു പാർലമെന്‍റ് ആരോപിച്ചു.
സമിതി കൺവീനർ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഹിന്ദു പാർലമെന്‍റ് സമിതി വിടാനുള്ള കാരണമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.