കുന്ദമംഗലം: എന്‍.ഐ.ടി കാലിക്കറ്റ് ‘തത്ത്വ 16’ന്‍െറ ശ്രദ്ധാകേന്ദ്രമായി നാവോ റോബോട്ട്. ഹ്യൂമനോയ്ഡ് റോബോട്ടായ നാവോയെ ഫ്രാന്‍സിലെ ആള്‍ട്ടിബെറാന്‍ റോബോട്ടിക് എന്ന കമ്പനിയാണ് നിര്‍മിച്ചത്. 10 ലക്ഷം രൂപ വില വരുന്ന നാവോയ്ക്ക് ഒരു മനുഷ്യന്‍ ചെയ്യുന്ന മിക്ക പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ കഴിയും. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവോ നിര്‍മിച്ചത്.
നാവോയെ നിയന്ത്രിക്കുന്നത് കമ്പ്യൂട്ടര്‍ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ്. ശബ്ദതരംഗങ്ങളെ തിരിച്ചറിയാന്‍ നാല് മൈക്രോഫോണും നാവോ സംസാരിക്കുന്നത് കേള്‍ക്കാന്‍ രണ്ട് സ്പീക്കറുകളുമുണ്ട്. ചുറ്റുമുള്ളത് കാണുന്നതിന് രണ്ട് എച്ച്.ഡി കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. 25 വ്യത്യസ്ത ശരീരചലനങ്ങള്‍ നാവോക്ക് സാധ്യമാണ്.
സംസാരിക്കുക, കുനിയുക, നൃത്തംചെയ്യുക, ഒറ്റക്കാലില്‍ നില്‍ക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സോക്കര്‍ കളിക്കാനും വീഴുന്നതിനു മുമ്പ് മുഖം മറക്കാനും അത് കഴിഞ്ഞ് സ്വയം എഴുന്നേല്‍ക്കാനും നാവോക്ക് കഴിയും. നാവോയുടെ ഏതെങ്കിലും പ്രവര്‍ത്തനം തകരാറിലാവുകയാണെങ്കില്‍ അത് അപ്പോള്‍തന്നെ കമ്പനിയെ അറിയിക്കാനുള്ള സംവിധാനവും ഈ റോബോട്ടില്‍തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.