കോഴിക്കോട് : സംസ്ഥാന സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ കോഡീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച സംഘാടക സമിതികൾ സ്പോൺസർഷിപ്പിലൂടെയും മറ്റുമാണ് പരിപാടി സംഘടിപ്പിച്ചത്.
ഇത് സംബന്ധിച്ച വിവരങ്ങൾ ക്രോഡികരിച്ചിട്ടില്ലെന്ന് മഞ്ഞളാംകുഴി അലിക്ക് രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി. നവനകേരള സദസുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സർക്കാർ എത്ര തുക ചെലവഴിച്ചുവെന്നും ഓരോ വകുപ്പിൽനിന്നും എത്ര തുക ചെലഴിച്ചുവെന്നാണ് മഞ്ഞളാംകുഴി അലി ചോദിച്ചത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.