നവകേരള ബസ് അടുത്തമാസം മുതൽ ബജറ്റ് ടൂറിസത്തിന്

തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ വാങ്ങിയ ബസ് അടുത്തമാസം മുതൽ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്.

മുഖ്യമന്ത്രിയിരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റ് സംവിധാനവും ഇനി ഉണ്ടാവില്ലെന്ന് മാത്രം. വിവിധ ജില്ലകളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ബജറ്റ് ടൂറിസം സർവിസുകളിൽ അനുയോജ്യമായ ഇടങ്ങളിൽ നവകേരള ബസും യാത്ര നടത്തും. ബജറ്റ് ടൂറിസത്തിന് കൈമാറുന്നതിന്‍റെ മുന്നോടിയായി ബസ് ബംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസിൽ എത്തിച്ചിരിക്കുകയാണ്. ടൂറിസ്റ്റ് ബസുകളുടെ ബോഡി നിർമാണത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്ഥാപനമാണിത്.

നിർമാണം നടന്നിടത്തുതന്നെ അറ്റകുറ്റപ്പണികളും നടത്താൻ തീരുമാനിക്കുകയായിരുന്നു. ബസിന്‍റെ വശങ്ങളിലെ ചില്ലുകൾ മാറ്റാനും നിർദേശിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ രൂപ മുടക്കി വാങ്ങിയ ബസിൽ മൂന്ന് ലക്ഷത്തിലേറെ രൂപ അറ്റകുറ്റപ്പണിക്കായി വേണ്ടിവരുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ ബസ് കേരളത്തിലെത്തിക്കാനാണ് ഉദ്ദേശം.

Tags:    
News Summary - Navakerala bus for budget tourism from next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.