ചങ്ങനാശ്ശേരി: നാട്ടകം ഗവ. പോളിടെക്നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ തിങ്കളാഴ്ച മൂന്നു പ്രതികള്‍കൂടി അറസ്റ്റിലായി. ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും രണ്ടുപേര്‍ കീഴടങ്ങുകയുമായിരുന്നു. മേലുകാവ് സ്വദേശി ശരത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.
കോട്ടയം സ്വദേശി അഭിലാഷ്, കൊല്ലം സ്വദേശി നിധിന്‍ എന്നിവര്‍ തിങ്കളാഴ്ച ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി. അജിത് മുമ്പാകെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിലെ ഒമ്പതുപേരും പൊലീസ് പിടിയിലായി. പ്രതികളില്‍ ആറുപേരെ തിങ്കളാഴ്ച ചങ്ങനാശ്ശേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 31 വരെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം സ്വദേശി മനു, എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്, ചാലക്കുടി സ്വദേശി റെയ്സന്‍, കൊല്ലം സ്വദേശി പ്രവീണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിന് വിധേയരായതായി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു പി. ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളാണ് റാഗിങ്ങിനിരയായ രണ്ടുപേരും. ഇരുവരെയും നഗ്നരായി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരെ കൊലപാതകശ്രമം, പട്ടികജാതി പീഡനം, റാഗിങ് നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അഭിലാഷ്, ശരത്, നിധിന്‍ എന്നിവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.