Posted On
date_range Updated On
date_range നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവേ നെഞ്ചുവേദന; നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ്.
കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെത്തി. സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ കെമിക്കൽ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു അബ്ദുൽ അസീസ്.
സഹോദരങ്ങളായ മുഷറഫും ഉമറും ജുബൈലിൽ ഉണ്ട്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഭാര്യ: ഷഹറ ബാനു, മക്കൾ: ആഷിഫ് ജസീം, ജമീൽ അഷ്‌ഫാഖ്, മിസാജ്. സഹോദരങ്ങൾ: മുഷറഫ്, ഉമർ, സുബൈർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.