ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം

വട്ടവട: ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വട്ടവട കൊട്ടക്കമ്പൂരിൽ വനമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഷെഡിന് അകത്തുണ്ടായവരാണ് മരണപ്പെട്ടത്.

കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ,സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.

മഴപെയ്തപ്പോൾ പണി നിർത്തിവെച്ച് ഷെഡിൽ കയറി നിന്നതായിരുന്നു ബാലകൃഷ്ണനും കുടുംബവും. തുടർന്ന് മണ്ണിടിച്ചിലുണ്ടാവുകയും ഷെഡിന് മുകളിലേക്ക് വീഴുകയുമായിരുന്നു. ഇരുവരെയും ഒരു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മണിക്കൂറായി ശക്തമായ മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.

Tags:    
News Summary - Heavy Rains Trigger Landslide in Idukki; Two Dead in Vattavada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.