ദേശീയപാതയിലെ കുഴികള്‍: സംസ്ഥാനവുമായി ചര്‍ച്ചചെയ്യാന്‍ തയാർ -വി. മുരളീധരൻ

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ സംബന്ധിച്ച പ്രശ്‌നം സംസ്ഥാനവുമായി ചര്‍ച്ചചെയ്യാന്‍ തയാറാണെന്നും അതിനായി മന്ത്രി മുഹമ്മദ് റിയാസിെന തന്‍റെ ഓഫിസിലേക്ക് സ്വാഗതം ചെയ്യുന്നതായും കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല.

കുതിരാന്‍ തുരങ്കവും കഴക്കൂട്ടം-കാരോട് ദേശീയപാത വികസനവുമെല്ലാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്തുണ്ടായതാണ്. ഇക്കാര്യത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്. അതേസമയം ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കുന്നില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം അനാവശ്യവും രാഷ്ട്രീയ ആരോപണവുമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തില്‍ ദേശീയപാതവികസനത്തിന് വേണ്ടി ചെലവാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഒരു ഏജന്‍സിയും നിഷേധാത്മകമായ നിലപാട് സ്വീകരിക്കില്ല. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനം ശ്രദ്ധയിൽപെടുത്തിയാല്‍ കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - national highway: ready to discuss with the state -V. Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.