ദേശീയപാത സർവേ: സമരം ശക്തമാക്കും -സമരസമിതി

മലപ്പുറം: കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്​ടപ്പെടുന്നവരെ മർദിച്ചൊതുക്കി 45 മീറ്റർ ചുങ്കപ്പാതക്ക്​ സ്ഥലമെടുപ്പ് സർവേ ആരംഭിച്ച സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി. ജില്ലയിലെ എം.എൽ.എമാരുടെയും എം.പിമാരുടെയും വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും സമരം ശക്​തമാക്കാനുമാണ്​ തീരുമാനം. ​ജില്ലയിൽ 1500ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സർവേ നടക്കുമ്പോൾ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്​ട്രീയ പാർട്ടികൾ ബി.ഒ.ടി മാഫിയയുടെ ദല്ലാൾമാരായി അധഃപതിച്ചിരിക്കുകയാണെന്ന് എൻ.എച്ച്. ആക്​ഷൻ കൗൺസിൽ ജില്ല കൺവീനർ അബു​ല്ലൈസ്​​ തേഞ്ഞിപ്പലം ആരോപിച്ചു.

ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സർക്കാർ ദേശീയപാത സ്വകാര്യവൽക്കരിക്കുവാൻ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ ഡോ. ആസാദ് പറഞ്ഞു. 

ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കുന്ന പിണറായി സർക്കാർ കേരളത്തിലും സിംഗൂരുകൾ സൃഷ്​ടിക്കുമെന്ന്​ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്​ഠൻ പറഞ്ഞു. െഎ.എൻ.എൽ, വെൽഫെയർ പാർട്ടി, പി.ഡി.പി, ആം ആദ്മി പാർട്ടി എന്നിവയുടെ പിന്തുണ സമരസമിതിക്കുണ്ട്​. വിവിധ സംഘടന പ്രതിനിധികളായ പ്രദീപ്​ മേനോൻ, ഹാഷിം ചേന്ദാംപള്ളി, മുനീബ്​ കാരകുന്ന്​, ഷൈലോക്​ വെളിയംകോട്​, ടി.കെ. സുധീർ കുമാർ, സലാം മുന്നിയൂർ, സി.കെ. ശിവദാസൻ, ടി.പി. തിലകൻ എന്നിവർ പ്രതിഷേധങ്ങൾക്ക്​ നേതൃത്വം നൽകി. 

Tags:    
News Summary - National Highway Protest Continues-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.