നാരങ്ങനാത്ത് ബി. ജെ.പി പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്‍റ്

പത്തനംതിട്ട: നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ കോണ്‍ഗ്രസിലെ ശ്രീകാന്ത് കളരിക്കല്‍ പ്രസിഡന്‍റായി. 14 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നാല് വീതവും ഇടതു മുന്നണിക്ക് ആറും അംഗങ്ങളാണുള്ളത്. ശ്രീകാന്തിന് ഏഴും ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് ആറും വോട്ട് കിട്ടി.

ഒരു ബി.ജെ.പി അംഗം വിട്ടു നിന്നു. ഇടതു മുന്നണി ഭരണത്തിന് എതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോശട പാസായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീകാന്ത് കളരിക്കലിനെ കെ.പി.സി.സി.സി പ്രസിഡന്‍്റ് വി. എം. സുധീരന്‍്റെ നിര്‍ദ്ദശേ പ്രകാരം ആറ് വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍്റ് ബാബു ജോര്‍ജ് അറിയിച്ചു.

Tags:    
News Summary - Naranganam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.