തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊലക്കിരയായ നാലുപേർക്കും നാടിെൻറ അന്ത്യാഞ്ജലി. തിങ്കളാഴ്ച രാവിലെ 11ഒാടെ എൽ.എം.എസ് കോമ്പൗണ്ടിലെ മറ്റീർ മെമ്മോറിയൽ പള്ളിയോടു ചേർന്ന സെമിത്തേരിയിലാണ് പ്രഫ. രാജ തങ്കം, ഡോ. ജീൻ പദ്മ, ഇവരുടെ മകൾ കരോലിൻ, ജീൻ പദ്മയുടെ ബന്ധു ലളിത എന്നിവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ശോകമൂകമായ അന്തരീക്ഷത്തിൽ ചടങ്ങുകൾ രണ്ടു മണിക്കൂറോളം നീണ്ടു. രാജ തങ്കം, ജീൻ പദ്മ, കരോലിൻ എന്നിവരെ ഒരുമിച്ചും ലളിതയെ മറ്റൊരു സെല്ലാറിലുമാണ് സംസ്കരിച്ചത്. പ്രാർഥനാ സൂക്തങ്ങൾ ഏറ്റുചൊല്ലിയും കല്ലറയിൽ പുഷ്പങ്ങൾ സമർപ്പിച്ചും ബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കുചേർന്നു. വാർഡ് കൗൺസിലർ പാളയം രാജനും അടുത്ത ബന്ധുക്കളും നന്തൻകോട് പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്നാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽനിന്ന് ഏറ്റുവാങ്ങിയത്. തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നതിനാൽ മോർച്ചറിയിൽനിന്ന് സെമിത്തേരിയിലേക്ക് മൃതദേഹങ്ങൾ നേരിെട്ടത്തിക്കുകയായിരുന്നു.
കൊല നടന്ന നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വീട് പൊലീസ് സീൽ ചെയ്തിരിക്കുന്നതിനാലും അടുത്തുള്ള ബന്ധുവിെൻറ വീട്ടിലെ അസൗകര്യവും കണക്കിലെടുത്താണ് മരണാനന്തര പ്രാർഥന സെമിത്തേരിയിലേക്ക് മാറ്റിയത്. സഭാ ശുശ്രൂഷകർ പ്രാർഥനക്ക് കാർമികത്വം വഹിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രഫ. രാജ തങ്കത്തിെൻറ ബന്ധുക്കൾ തമിഴ്‌നാട്ടിൽനിന്ന് എത്തിയിരുന്നു. അടുത്ത ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരുടെ കണ്ണീരണിഞ്ഞ പ്രാർഥനകളോടെയായിരുന്നു നാലുപേരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തത്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ പകൽവീട്ടിലെ അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു. എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, െഡപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരും ചടങ്ങുകൾക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.