തിരുവനന്തപുരം : തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്ത് ഒമ്പതിന് വ്യത്യസ്തമായ പരിപാടികളോടെ ആചരിക്കും. ഈമാസം ഒമ്പത് മുതൽ 15 വരെ ഒരാഴ്ചക്കാലത്തെ പരിപാടികളാണ് സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കുന്നത്.
ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒമ്പതിന് വൈകീട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. ദേശീയ പുരസ്കാരം കിട്ടിയ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർ നിർവഹിക്കും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.