തിരുവനന്തപുരം: ‘‘കടം തീർക്കാൻ തീരുമാനിച്ചാൽ നഷ്ടപരിഹാരമായി കിട്ടുന്ന 50 ലക്ഷം രൂപ അഞ്ച് മിനിറ്റ് കൊണ്ട് തീരും. എന്നെ വിശ്വസിച്ച് നിരവധി പേർ കടം നൽകിയിട്ടുണ്ട്. അവർക്കെല്ലാം തിരിച്ച് നൽകണം. എട്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക കിട്ടുമെന്നാണ് അറിഞ്ഞത്. േകസ് നടത്തിപ്പിന് എത്ര തുക ചെലവായി എന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ലളിത ജീവിതത്തിലാണ് താൽപര്യം. അതുകൊണ്ട് കാറ് പോലും വാങ്ങിയിട്ടില്ല. ഇപ്പോഴും സ്കൂട്ടറിലാണ് സഞ്ചാരം...’’. കാൽനൂറ്റാണ്ടോളം നീണ്ട വ്യവഹാരജീവിതത്തെയും അനുഭവങ്ങളെയുംകുറിച്ച് ഒാർമിക്കുകയും അടുത്ത ചുവടുവെപ്പുകളെക്കുറിച്ച് മനസ്സുതുറക്കുകയുമായിരുന്നു ചാരക്കേസിൽ കുറ്റമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ.
‘‘വ്യാഴാഴ്ച വൈകീട്ടാണ് കോടതിവിധി പിറ്റേന്നുണ്ടെന്ന് അറിഞ്ഞത്. നേരിട്ട് പോകണമെന്നുണ്ടായിരുന്നു. പേക്ഷ, വിമാനചാർജൊക്കെ ഭയങ്കരം. അധികമായി ചെലവാക്കാൻ കാശില്ലാത്തത് കൊണ്ട് വിധി കേൾക്കാൻ പോേകെണ്ടന്ന് വെച്ചു’’... വിധി കേൾക്കാൻ നേരിെട്ടത്താത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന് മനസ്സ് തുറന്ന മറുപടി. പുതിയ കേസുകളൊന്നും തുടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം ഒരു കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് തുടരുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യമില്ല. ദൈവം സഹായിക്കാനുദ്ദേശിച്ചാൽ ആർക്കും തടയാനാകില്ലെന്ന് തന്നെയാണ് വിശ്വാസം. മനസ്സാക്ഷിയിലും ഉറച്ച് വിശ്വസിക്കുന്നു. സത്യമെന്താണെന്ന് തനിക്ക് വ്യക്തമായി അറിയാം. പിന്നെ ദൈവവിശ്വാസവും. ഇവ രണ്ടുമാണ് ഇത്രനാൾ നീണ്ട വ്യവഹാരങ്ങൾക്ക് മാനസികമായി കരുത്തേകിയത്. കാക്കിയിട്ടവർക്ക് എന്തും ചെയ്യാമെന്നതാണ് സ്ഥിതി. വേണമെങ്കിൽ കനകക്കുന്നിൽ കയറി മോഷ്ടിെച്ചന്നും വരുത്താം. കളവ് നടത്തിയിട്ടില്ലെന്ന് ഒറ്റക്ക് നിന്ന് തെളിയിേക്കണ്ടി വരും.
അത് വല്ലാത്തൊരു നിസ്സഹായാവസ്ഥയും വെല്ലുവിളിയുമാണ്. ഒരു കോടതിയും താൻ കുറ്റക്കാരനെന്ന് വിശ്വസിച്ചിട്ടില്ല എന്നത് ഇപ്പോഴും സേന്താഷം പകരുന്നു’’ -നമ്പി നാരായണൻ പറഞ്ഞു. കരുണാകരനെയോ നായനാെരയോ നേരിട്ട് കണ്ടിട്ടില്ല. ഉമ്മൻ ചാണ്ടിയെ യാദൃച്ഛികമായി രണ്ടുവട്ടം കണ്ടു. ഒന്നും സംസാരിച്ചില്ല. ഇങ്ങോട്ടുവന്ന് സംസാരിക്കാനോ അങ്ങോട്ട് പോയി മിണ്ടാനോ ഞാൻ വലിയ ആെളാന്നുമല്ലല്ലോ. നായനാർ നല്ല ഹൃദയമുള്ള മനുഷ്യനാണ്. പലരും പറഞ്ഞത് വിശ്വസിച്ചിട്ടാകാം അദ്ദേഹം ചാരക്കേസിൽ തുടരേന്വഷണം പ്രഖ്യാപിച്ചത്. അതാകും ഒരുപക്ഷേ ഇടതുപക്ഷം കാട്ടിയ ഒരേയൊരു ‘മിസ്റ്റേക്ക്’ എന്നും അദ്ദേഹം തുടർന്നു.
കേസ് നടത്തിപ്പിനിടെയുണ്ടായ രസകരമായ യാദൃച്ഛികതയും അദ്ദേഹം പങ്കുവെച്ചു. 12 ഒാളം അഭിഭാഷകരാണ് നമ്പി നാരായണന് വേണ്ടി വിവിധ കോടതികളിൽ വിവിധ കാലയളവുകളിൽ വാദിച്ചത്. ഇവരിൽ ഭൂരിപക്ഷം പേർക്കും മികച്ച സ്ഥാനങ്ങൾ ലഭിച്ചു. അഡ്വ. മുരളീധരൻ പിന്നീട് ഡൽഹി ഹൈകോടതി ജഡ്ജിയായി. ഹരീഷ് സാൽവേ സോളിസിറ്റർ ജനറലായി. കെ.കെ. വേണുഗോപാൽ അറ്റോണി ജനറലും. വി.ജി. ഗോവിന്ദൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ. പിന്നീട് ഹൈകോടതി ജഡ്ജിമാരായ തോട്ടത്തിൽ രാധാകൃഷ്ണൻ, വി. ഗിരി എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.