നളിനി നെറ്റോക്കെതിരായ ഹരജി തള്ളി

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരായ ഹരജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന്‍ നളിനി നെറ്റോ ഫയലുകളില്‍ കൃത്രിമംകാണിച്ച് വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയെന്നാരോപിച്ചായിരുന്നു ഹരജിയിലെ ആരാപണം.

ആഭ്യന്തര സെക്രട്ടറിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഹൈകോടതി ശരിവെച്ചിട്ടുണ്ടെന്നും വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച ഹൈകോടതി ഉത്തരവും കോടതിയില്‍ ഹാജരാക്കി. ഇതും കൂടി കണക്കിലെടുത്താണ് ഹരജി തള്ളിയത്.

ടി.പി. സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് 2016 മേയ് 30ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം ഫയലുകള്‍ ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്ക് പോകണമെന്നിരിക്കെ ആഭ്യന്തര സെക്രട്ടറി ഇത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി, പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയശേഷമാണ് ജിഷ വധക്കേസിലും പുറ്റിങ്ങല്‍ കേസിലും ഡി.ജി.പി വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ തയാറാക്കിയത് എന്നിവയായിരുന്നു പ്രധാന ആരോപണങ്ങള്‍.

Tags:    
News Summary - nalini netto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT