Posted On
date_range Updated On
date_range നഹാസ് മാള എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്
കോഴിക്കോട്: സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) ദേശീയ പ്രസിഡന്‍റായി നഹാസ് മാളയെ തെരഞ്ഞെടുത്തു. ഹലീഖ് അഹ്മദ് ഖാന്‍ (തെലങ്കാന) ആണ് ദേശീയ ജനറല്‍ സെക്രട്ടറി. പി.പി. ജസീം (കേരളം), ലബീബ് ഷാഫി, തൗസീഫ് അഹ്മദ് (കര്‍ണാടക), സയ്യിദ് അസ്ഹര്‍ (തെലങ്കാന), അബ്ദുല്‍ വദൂദ് (പശ്ചിമ ബംഗാള്‍) വകുപ്പ് സെക്രട്ടറിമാര്‍. ദേശീയ സമിതിയിലെ മലയാളികള്‍: സി.ടി. സുഹൈബ്, കെ.പി. തൗഫീഖ്, അലിഫ് ശുക്കൂര്‍. മറ്റ് അംഗങ്ങള്‍: ഖാന്‍ യാസിര്‍, അബുല്‍ അഅ്ലാ, സാദത്ത് ഖലീഫ (ഡല്‍ഹി), ലഈഖ് അഹ്മദ് ഖാന്‍ (തെലങ്കാന), സല്‍മാന്‍ അഹ്മദ്, മുസ്തജാബ് ഖാത്വിര്‍, രഹാന്‍ ഫസല്‍ (മഹാരാഷ്ട്ര), കെ. സിറാജുല്‍ ഹസന്‍ (തമിഴ്നാട്), സുഹൈല്‍ ഹുസൈന്‍ (ആന്ധ്ര). ശാന്തപുരം അല്‍ജാമിഅയില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.