നാഗമ്പടം മേൽപാലം ചരിത്രമായി

കോട്ടയം: അക്ഷരനഗരിയുടെ അടയാളമായിരുന്ന നാഗമ്പടം റെയിൽവേ മേൽപാലം ചരി​ത്രമായി. സ്​ഫോടനത്തിലും കുലുങ്ങാതിരു ന്ന പാലം പൂർണമായും മുറിച്ചുമാറ്റി​. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ്​ പാലം മുറിച്ചത്. ശനിയാഴ്​ച രാവിലെ 9.15നും ഉച ്ചക്ക്​ 12.50നുമാണ്​ വശങ്ങളിലെ 80ടൺ ഭാരമുള്ള രണ്ടു ആർച്ചുകൾ വേർപെടുത്തി​. എം.സി റോഡിലെ ഗതാഗതം തടസ്സപ്പെടാതെയായിര ുന്നു മുറിച്ചുമാറ്റൽ. നാഗമ്പടം സ്​റ്റേഡിയത്തിലും പരിസരത്തുമായി നൂറുകണക്കിനാളുകാണ്​ പാലം മുറിച്ചുമാറ്റുന്ന ത്​ കാണാൻ തമ്പടിച്ചത്​.

ശരാശരി 80 ടണ്‍ ഭാരമുള്ള രണ്ടു ആര്‍ച്ചുകളാണ് ആദ്യം പൊളിച്ചത്. 38 എം.എം. കമ്പി ഉപയോഗിച് ച്​ നിര്‍മിച്ച ഈ ആര്‍ച്ചുകള്‍ 40 ടണ്‍ വീതമുള്ള കഷണങ്ങളാക്കി മുറിച്ചശേഷം ക്രെയിന്‍ ഉപയോഗിച്ച് നീക്കുകയായിരുന് നു. ബലക്ഷയമുണ്ടെന്ന്​ പലതവണ പരാതിയുയര്‍ന്ന പാലം മുറിച്ചുനീക്കിയപ്പോള്‍ ഒരു കമ്പിപോലും തുരുമ്പിച്ചിട്ടില്ലെന്നതും കൗതുകമായി. റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സിന്‍ഹ, ചീഫ് എന്‍ജീനിയര്‍ ഷാജി സഖറിയ, ​െഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ ചാക്കോ ജോര്‍ജ്, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബാബു സഖറിയ എന്നിവര്‍ മേൽനോട്ടം വഹിച്ചു.

1959ലാണ്​ നാഗമ്പടം റെയിൽവേ മേൽപാലം കോട്ടയത്ത് തലയുയർത്തിയത്. ലെവൽക്രോസ് നഗരത്തിൽ ഗതാഗതക്കുരുക്ക്​ സൃഷ്​ടിച്ചപ്പോൾ അന്നത്തെ കോട്ടയം നഗരസഭ അധ്യക്ഷൻ എ.വി. ജോർജ് റെയിൽവേ മന്ത്രിക്കയച്ച കത്തിൽനിന്നാണ് പുതിയ പാലത്തി​​െൻറ പിറവി. റെയിൽവേയുടെ മധുര ഡിവിഷനിൽനിന്ന് രണ്ടു സൂപ്പർവൈസർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 32പേർ പാലത്തി​​െൻറ ശിൽപികളായി. ആവശ്യത്തിന് ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പാലത്തി​​െൻറ നിർമാണം.

2010ൽ വാഹനത്തിരക്കിൽ വീർപ്പുമുട്ടിയതോ​െട പുതിയ പാലമെന്ന ആവശ്യമുയർന്നു. 2014ൽ പുതിയ പാലത്തിനുള്ള അനുമതിയായി. പിന്നീട് നാലുവർഷത്തോളം കാത്തിരിപ്പിനൊടുവിലാണ്​ പുതിയ കോൺക്രീറ്റ് പാലം ഉയർന്നത്​. കോട്ടയം കുഞ്ഞച്ചൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും നാഗമ്പടം പാലം തിരശ്ശീലയിൽ തെളിഞ്ഞു.

വേഗംപകരാൻ ഖലാസി സംഘവും
കോട്ടയം: മുറിച്ചുമാറ്റിയ നാഗമ്പടത്തെ പാലത്തി​​െൻറ ജോലിക്ക്​ വേഗംകൂട്ടാൻ ഖലാസി സംഘവും. കോഴിക്കോടുനിന്നുള്ള ഖലാസികളുടെ സംഘമാണ്​ കോട്ടയത്ത്​ എത്തിയത്​. എറണാകുളം തൃപ്പൂണിത്തുറയിലെ സ്വകാര്യ കമ്പനിയുടെ രണ്ടു വലിയ ക്രെയിനുകളാണ്​ പാലം നീക്കാന്‍ എത്തിച്ചത്. ഇവരെ സഹായിക്കാനാണ്​ ഖലാസികളും എത്തിയത്​.

കോട്ടയം-കുമളി റൂട്ടിൽ ബസുകൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷം
പീരുമേട്: നാഗമ്പടം പഴയപാലം പൊളിച്ചുമാറ്റുന്നതി​​െൻറ ഭാഗമായി ട്രെയിൻ ഗതാഗതം നിർത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി എറണാകുളത്തേക്ക് അധിക സർവിസുകൾ നടത്തിയത്​ ഹൈറേഞ്ചിലെ യാത്രക്കാർക്ക് ദുരിതമായി. കെ.കെ റോഡിൽ സർവിസ്​ നടത്തുന്ന ബസുകൾ പിൻവലിച്ചാണ് എറണാകുളം- കോട്ടയം റൂട്ടിൽ അധിക സർവിസ്​ നടത്തിയത്. ടേക് ഓവർ, ടൗൺ ടു ടൗൺ സർവിസുകളും ഓർഡിനറി സർവിസുകളും റദ്ദാക്കി. ഓർഡിനറി ബസുകളാണ് ഏറെയും പിൻവലിച്ചത്.

കുമളി ഡിപ്പോയിൽ ഡ്രൈവർ ക്ഷാമത്തെ തുടർന്ന് 12 സർവിസുകൾ കഴിഞ്ഞ രണ്ടുമാസമായി ഓടുന്നില്ല. കുമളിയിൽനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം റൂട്ടുകളിലേക്കുള്ള ബസുകൾ സ്ഥിരമായി മുടങ്ങുന്നതിനിടക്കാണ്​ ശനിയാഴ്​ച അപ്രതീക്ഷമായി കോട്ടയം ഡിപ്പോയിലെ ബസുകളും റദ്ദാക്കിയത്. മണിക്കൂറുകളുടെ ഇടവേളകളിലും ബസില്ലാതെ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകളിൽ വൻ തിരക്കായിരുന്നു. ശനിയാഴ്ചയായതിനാൽ ജോലികഴിഞ്ഞ് തിരിച്ചുപോകുന്ന തമിഴ്നാട് സ്വദേശികളും ബസില്ലാതെ ക്ലേശിച്ചു.




Tags:    
News Summary - Nagampadam Bridge Demolished - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.