പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പൂജിച്ച താമര വിതരണം ചെയ്തെന്ന പരാതിയുമായി കോൺഗ്രസ്. പാലക്കാട് നഗരസഭ 19ാം വാർഡിലെ കൊപ്പത്ത് കൃഷ്ണകാന്തി കോളനിയിലാണ് വോട്ടെടുപ്പ് ദിവസം രാവിലെ താമര വിതരണം ചെയ്തതെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജോ. കൺവീനർ ഹരിദാസ് മച്ചിങ്ങൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. താമര വിതരണം ചെയ്യുന്ന വിഡിയോ ഉൾപ്പെടെയാണ് പരാതി നൽകിയത്.
ബി.ജെ.പിയുടെ 19ാം വാർഡ് സ്ഥാനാർഥിക്കെതിരെയും ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ആരോപണം ബി.ജെ.പി തള്ളി. സമീപത്തെ ക്ഷേത്രത്തിൽ പൂജിച്ച താമര ആരെങ്കിലും വിതരണം ചെയ്തതായിരിക്കുമെന്നും ബി.ജെ.പിക്ക് പങ്കില്ലെന്നും നേതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.