നടുവണ്ണൂർ: തെങ്ങുകയറ്റത്തൊഴിലാളിയെ അയൽവാസിയുടെ വീട്ടുവരാന്തയിൽ വെേട്ടറ്റു മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തറയിലെ നാറാത്ത് തിരുത്തോത്ത് മീത്തൽ ചന്ദ്രനെ (47)യാണ് അയൽവാസി കാരയാട്ട് മീത്തൽ കോട്ടയം സുരേഷ് എന്ന സുരേഷിെൻറ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുരേഷിനെ (60) അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് സംഭവം. തെൻറ വീട്ടിൽ ഒരാൾ വെേട്ടറ്റ് മരിച്ചുകിടക്കുന്നതായി സുരേഷാണ് കൂമുള്ളിയിലെ ഒാേട്ടാ ഡ്രൈവറെ വിവരമറിയിച്ചത്. ഇയാൾ അത്തോളി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയതിെൻറ അടിസ്ഥാനത്തിൽ എസ്.െഎ രവീന്ദ്രൻ കൊമ്പിലാടിെൻറ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് പരിസരവാസികൾ അറിഞ്ഞത്. തുടർന്ന് കൊയിലാണ്ടി സി.െഎ ഉണ്ണികൃഷ്ണനും എത്തി.
വീട്ടുവരാന്തയിലെ ചവിട്ടുപടിയിലേക്ക് തല ഇറങ്ങിയ നിലയിൽ മലർന്നാണ് മൃതദേഹം കിടന്നത്. വരാന്തയിൽ രക്തം കട്ടപിടിച്ചിരുന്നു. വലത് കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലക്ക് പിറകിൽ മർദനമേറ്റ പാടുമുണ്ടായിരുന്നു. ബലപ്രയോഗം നടന്നതിെൻറ ലക്ഷണമെന്നോണം കസേരകൾ മറിഞ്ഞുവീണ നിലയിലായിരുന്നു. വരാന്തയിൽ ഒരുഭാഗത്ത് കൊടുവാളും തളപ്പും കിടക്കുന്നുണ്ട്. ഒരു പ്ലേറ്റിൽ ചോറ് പകുതിയോളം കഴിച്ച നിലയിൽ ബാക്കിയുണ്ടായിരുന്നു. സുരേഷിെൻറ വീട്ടിൽ തേങ്ങയിടാൻ ഉച്ച രണ്ടുമണിയോടെ വന്നതായിരുന്നു ചന്ദ്രൻ.
കൊയിലാണ്ടി സി.െഎ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ വൈകീട്ട് അഞ്ച് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചെങ്കിലും ഉന്നത പൊലീസ് സാന്നിധ്യത്തിൽ മാത്രമേ മൃതദേഹം പരിശോധന നടത്താൻ അനുവദിക്കൂ എന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടകര ഡിവൈ.എസ്.പി ടി.പി. പ്രേമചന്ദ്രൻ സ്ഥലത്തെത്തിയാണ് നടപടികൾ നടത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകരയിൽനിന്ന് വിരലടയാള വിദഗ്ധരും ബാലുശ്ശേരിയിൽനിന്ന് ഡോഗ് സ്ക്വാഡും എത്തി.ഷർമിളയാണ് ചന്ദ്രെൻറ ഭാര്യ. മക്കൾ: ഹർഷ, ഷബിൻ. കോട്ടയം സ്വദേശിയായ സുരേഷ് 20 വർഷമായി നാറാത്ത് ഭാഗത്താണ് താമസം. ഇയാൾ കൂമുള്ളിയിൽ സർവിസ് നടത്തുന്ന ഒാേട്ടാ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.