നിലമ്പൂർ: നാടുകാണി ചുരം പാതയിൽ ആറിടങ്ങളിൽ വിള്ളൽ. ജാറത്തിന് സമീപം രണ്ടിടത്തും ഓട കാട്, പോത്തുംകുഴി ചോല, കല്ലള, അത്തിക്കുറുകിന് സമീപം എന്നിവിടങ്ങളിലുമാണ് വിള്ളലുണ ്ടായത്. കൂടുതൽ വ്യാപ്തിയുള്ളത് ജാറത്തിന് സമീപത്തെ വിള്ളലിനാണ്. 20 മീറ്ററോളം ദൂരത്തി ൽ ആറ് മീറ്റർ വീതിയിലാണ് ഇവിടെ വിള്ളൽ.
നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം നടത്തിയ ഭാഗത്താണ് വിള്ളൽ. ഇവിടെ നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും മണ്ണ് നീങ്ങി തകർന്നിട്ടുണ്ട്. റോഡ് വീതി കൂട്ടി രണ്ടാൾ ഉയരത്തിൽ മണ്ണിട്ടുയർത്തി ടാറിങ് നടത്തിയ ഭാഗത്താണ് വിള്ളലുണ്ടായത്. മണ്ണ് നിരങ്ങിനീങ്ങിയതാണ് അപകടത്തിനിടയാക്കിയത്.
ഈ ഭാഗം മണ്ണിടിച്ചിൽ സാധ്യതയേറിയതാണെന്ന് 2017ൽ ജി.എസ്.ഐ (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. വിള്ളലുണ്ടായ ഭാഗങ്ങളിൽ അപകട സാധ്യതയില്ലെന്ന് റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനി എൻജിനീയറിങ് വിഭാഗം പറഞ്ഞു.
പുതുമണ്ണ് നിറച്ച ഭാഗങ്ങളിൽ മഴവെള്ളം ഇറങ്ങി തള്ളിയതുമൂലമാണ് റോഡിൽ വിള്ളലുണ്ടായത്. ഈ ഭാഗങ്ങൾ മുഴുവൻ പൊള്ളിച്ചുമാറ്റി വീണ്ടും ബലവത്താക്കും. ഈ പ്രവൃത്തിയും നടന്നുവരുന്നുണ്ടെന്ന് കമ്പനി മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.