നാടുകാണി ചുരം ഇടിഞ്ഞെന്ന്​ വ്യാജപ്രചാരണം; യാത്രക്കാര്‍ വലഞ്ഞു

എടക്കര: നാടുകാണി ചുരം പാതയില്‍ മണ്ണിടിഞ്ഞെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്​ യാത്രക്കാരെ വലച്ചു. വിവിധ ഭാഗങ്ങളില്‍നിന്നുള്ളവർ വ്യാജവാര്‍ത്ത വിശ്വസിച്ച്​ മറ്റ്​ വഴികളെ ആശ്രയിച്ച്​ കിലോമീറ്ററുകള്‍ ചുറ്റിയാണ് സഞ്ചരിച്ചത്​. കഴിഞ്ഞദിവസമാണ് ചുരത്തില്‍ മണ്ണിടിഞ്ഞ്​ ഗതാഗതം നി​ലച്ചെന്ന തരത്തില്‍ ശബ്​ദസന്ദേശം ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കാര്യമറിയാത്ത പലരും അന്വേഷിക്കാന്‍ തയാറാകാതെ പലര്‍ക്കും സന്ദേശം കൈമാറി.

പല ഗ്രൂപ്പുകളിലും പ്രചരിച്ചതോടെ പലരും ഇതുവഴി യാത്ര ഒഴിവാക്കി ബദല്‍ മാര്‍ഗം സ്വീകരിച്ചു. എന്നാൽ, നവീകരണ പ്രവൃത്തി നടക്കുന്ന നാടുകാണി ചുരത്തില്‍ മണ്ണിടിഞ്ഞിരുന്നില്ല. ഇരിട്ടി മാങ്കൂട്ടം റോഡി​​​െൻറ ചിത്രമാണ് നാടുകാണി ചുരത്തി​േൻറതെന്ന പേരില്‍ പ്രചരിച്ചത്. സാമ്യത കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. വ്യാജവാര്‍ത്തയുടെ ഉറവിടത്തെ കുറിച്ചും പ്രചരിപ്പിച്ചവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കുന്നവരും പ്രചരിപ്പിക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - nadukani churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.