നാദാപുരം: വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനും വിവാദങ്ങള്‍ക്കും വിരാമമിട്ട് നാദാപുരം ചാലപ്പുറത്തെ പള്ളി തര്‍ക്കത്തിന് പരിഹാരമായി. തെക്കുമ്പാട്ട് ജുമാമസ്ജിദ് മഹല്ല് നിവാസികളും തൈക്കണ്ടി മഹല്ല് നിവാസികളും തമ്മിലുള്ള ചേരിതിരിവിനാണ് പരിഹാരമായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഇരു പള്ളികളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനിമുതല്‍ രണ്ടു പള്ളികളില്‍ ചേരിതിരിഞ്ഞ് ജുമുഅ നമസ്കാരം നടത്തേണ്ടെന്ന് തീരുമാനിച്ചു.
തൈക്കണ്ടി പള്ളി മഹല്ല് നിവാസികള്‍ കൂടി അടുത്ത വെള്ളിയാഴ്ച മുതല്‍ തെക്കുമ്പാട്ട് ജുമാ മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനത്തെും. തൊട്ടടുത്തായി നില്‍ക്കുന്ന ഇരു പള്ളികളിലും ഒരേസമയം നടക്കുന്ന വെള്ളിയാഴ്ച നമസ്കാരം പ്രദേശത്ത് ചേരിതിരിവ് രൂക്ഷമാക്കിയിരുന്നു. പലതവണ സംഘര്‍ഷവുമുണ്ടായി. നേരത്തെ തെക്കുമ്പാട്ട് പള്ളി മാത്രമാണുണ്ടായിരുന്നത്.
പ്രദേശവാസികളില്‍ രൂപപ്പെട്ട ഭിന്നത മൂലമാണ് തൊട്ടടുത്തുതന്നെ തൈക്കണ്ടി ജുമാ മസ്ജിദ് നിര്‍മാണത്തിനിടയാക്കിയത്. ഇന്നലെ പാണക്കാട് നടന്ന ചര്‍ച്ചയില്‍ സൂപ്പി നരിക്കാട്ടേരി, കെ.പി.സി. തങ്ങള്‍, എം.കെ. സമീര്‍ എന്നിവരും മഹല്ല് പ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.