തിരുവനന്തപുരം: തെൻറ മകൾ മർദിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്കര്‍ക്ക് പരിക്കേറ്റതെന്നും ആരോപണവിധേയനായ എ.ഡി.ജി.പി സുദേഷ്കുമാർ. ഇക്കാര്യങ്ങൾ ഉന്നയിച്ച് മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ പരാതി സുദേഷ്കുമാര്‍ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നല്കി. എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകള്‍ മര്‍ദിെച്ചന്ന ഗവാസ്കറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എ.ഡി.ജി.പി പുതിയ പരാതിയുമായി രംഗത്തെത്തിയത്.
ഇൗ പരാതിയും ഡി.ജി.പി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. തെൻറ മകൾ മർദിച്ചതിനാലല്ല, വാഹനം അലക്ഷ്യമായി ഒാടിച്ചതിനെ തുടർന്നാണ് ഗവാസ്കർക്ക് പരിക്കേറ്റതെന്നാണ് എ.ഡി.ജി.പി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മൊബൈൽഫോൺ കൊണ്ടുള്ള മർദനത്തില്‍ പൊലീസ് ഡ്രൈവർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
തനിക്ക് ഭീഷണിയുണ്ടെന്നും സുദേഷ്കുമാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, മർദിച്ചു തുടങ്ങിയ ഗവാസ്കറിെൻറ പരാതിയിൽ മ്യൂസിയം പൊലീസ് എ.ഡി.ജി.പിയുടെ മകൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിെച്ചന്ന എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ ഗവാസ്കർക്കെതിരെയും കേസെടുത്തിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഡി.സി.ആർ.ബി എ.സിയും അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
അതിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തെൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എ.ഡി.ജി.പിയുടെ പുതിയ പരാതി. സുദേഷ്കുമാറിെൻറ മകള്‍ ഗവാസ്കറെ മര്‍ദിെച്ചന്നും ദാസ്യവേലക്ക് നിര്ബന്ധിെച്ചന്നും ഗവാസ്കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് സുദേഷ്കുമാറിനെ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.