മഞ്ചേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ വോട്ടുയന്ത് രത്തിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണത്തിൽ തെളിവ് നൽകാമെ ന്ന് ആരോപണം ഉന്നയിച്ച മുസ്ഫിർ കാരക്കുന്ന്. തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തി യ ഏജൻസി സമീപിച്ചാൽ വിവരം കൈമാറാമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് സമീപിച്ചിട്ടില്ല. തനിക്ക് ലഭിച്ച വിവരങ്ങൾ കൈമാറാൻ തയാറാണ്. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരട്ടെ.
തെരഞ്ഞെടുപ്പുകൾ സുതാര്യമാക്കാനാണ് തനിക്ക് ലഭിച്ച വിവരങ്ങൾ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്നും കൂട്ടിച്ചേർത്തു. മലപ്പുറം പാര്‍ലമെൻറ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണ്സള്ട്ടൻറായിരുന്നു മുസ്ഫിർ. ജില്ലയിലെ മുസ്ലിം ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് വോട്ടുയന്ത്രത്തിൽ കൃത്രിമം കാട്ടിയത് മൂലമാണെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ ജില്ലയില്‍ ഇടത് സ്വതന്ത്രർ ജയിച്ച താനൂരിലും നിലമ്പൂരിലുമാണ് കൃത്രിമം നടന്നെന്ന അഭ്യൂഹം പരന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ വിജയം വോട്ടിംഗ് യന്ത്രതിരിമറിയിലൂടെ ആയിരുന്നെന്നും അതറിയാമായിരുന്നതിനാലാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമുള്ള വെളിപ്പെടുത്തലിനു പിന്നാലെയാണ് മലപ്പുറം ജില്ലയിലെ രണ്ടു മണ്ഡലങ്ങൾ സംബന്ധിച്ചും വെളിപ്പെടുത്തലുണ്ടായത്.
സംഭവം അന്വേഷിക്കാൻ മുഖ്യതെരെഞ്ഞടുപ്പ് കമീഷണർ ടിക്കാറാം മീണ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 505 ാംവകുപ്പു പ്രകാരമാണ് അന്വേഷണം. ഇൗ വകുപ്പു പ്രകാരം ആരോപണം തെളിയിക്കാനായില്ലെങ്കിൽ ഉന്നയിച്ച വ്യക്തി നടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.