കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി. ജയരാജനെ കണ് ണൂർ ജില്ല സെക്രട്ടറിയായി നിയോഗിച്ചേക്കും. നിലവിലെ ജില്ല സെക്രട്ടറി പി. ജയരാജനെ വടകര മണ്ഡലം ഇടതു സ്ഥാനാർഥിയാ യി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പെരുമാറ്റദൂഷ്യത്തെ തുടർന്ന് അച്ചടക്കനടപടിക്ക് വിധേയനായ സി.പി.എം മുൻ ജ ില്ല സെക്രട്ടറി പി. ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാനും തീരുമാനമായി.
കണ്ണൂർ ജില്ല സെക്രട്ട റിയായി എം.വി. ജയരാജൻ വരുേമ്പാൾ പി. ശശിയായിരിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാവുക. അച്ചടക്കനടപടിക്കുശേഷം സി.പി.എമ്മിൽ തിരിച്ചെത്തിയ പി. ശശിയെ ജില്ല കമ്മിറ്റിയിലെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. പി. ശശി ഇപ്പോൾ തലശ്ശേരി കോടതി ബ്രാഞ്ച് അംഗമാണ്.
2011 ജൂെലെയിലാണ് പി. ശശിയെ സി.പി.എമ്മിൽനിന്ന് പുറത്താക്കുന്നത്. ക്രൈം വാരിക പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ ലൈംഗികപീഡന കേസിൽ കോടതി ശശിയെ 2016ൽ കുറ്റമുക്തനാക്കിയിരുന്നു. ഇതിനുപിന്നാലെ പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള താൽപര്യം സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു. ലോയേഴ്സ് യൂനിയൻ വഴിയാണ് പി. ശശി വീണ്ടും സജീവ പാർട്ടിപ്രവർത്തനത്തിലേക്ക് കടന്നത്.
2011ൽ പി. ശശിയെ പുറത്താക്കിയ ഒഴിവിലാണ് പി. ജയരാജനെ കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിക്കുന്നത്. പി. ജയരാജെൻറ മൂന്നാമത്തെ ടേമാണിത്. ഷുക്കൂർ വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പി. ജയരാജനു പകരം എം.വി. ജയരാജനാണ് താൽക്കാലികമായി പാർട്ടി ജില്ല സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.