പിണറായി വീണ്ടും മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്ന് എം.വി. ഗോവിന്ദൻ; ‘മൂന്നാം എൽ.ഡി.എഫ് ഭരണം ഉറപ്പാണ്’

കൊല്ലം: മൂന്നാം എൽ.ഡി.എഫ് ഭരണം ഉറപ്പാണെന്ന് സി.പി.എം സംസ്ഥാന ​സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വീണ്ടും മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിപ്പോൾ പറയാൻ പറ്റുന്ന ഒന്നല്ലെന്നും ഗോവിന്ദൻ പറഞ്ഞു. 75 വയസ്്വരെയുള്ളവർ പാർട്ടി സ്ഥാനങ്ങളിൽ തുടരും.

ആതിൽ ആർക്കും ഇളവ് നൽകില്ല. എന്നാൽ, പിണറായി വിജയന് ഇളവ് നൽകിയത് കഴിഞ്ഞ പാർട്ടി കോൺഗ്രസാണ്. ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന് മ​ുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിത്തം കേരളത്തിന് വേണ്ട. കേരളത്തിൽ നിന്നും പുറത്ത​ുപോയി സമ്പത്ത് ഉണ്ടാക്കി പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകാൻ താൽപര്യമുള്ളവർ കാണ​ും. അവർക്ക് അവസരം നൽകും. കുത്തക​യെല്ലാത്തവരെ സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

സമ്മേളന ചെലവുകളെ കുറിച്ച് ചോദിച്ചപ്പോൾ ഏറെ ചെലവ് വരു​െമന്നും എല്ലാറ്റിനും വലിയ ചെലവുളള കാല​മല്ലേയെന്നും ഗോവിന്ദൻ പറഞ്ഞു. കൃത്യമായ കണക്ക് ഇപ്പോൾ പറയാൻ. അടുത്ത പാർട്ടി സെക്രട്ടറി ആരാകുമെന്നതുൾപ്പെടെ പറയാൻ കഴിയില്ല. അത്, സമ്മേളനമാണ് തീരുമാനിക്കു​കയെന്നും ഗോവിന്ദൻ പറഞ്ഞു.

ലീഗിനെ എൽ.ഡി.എഫിന് ആവശ്യമില്ലെന്ന​ും ഗോവിന്ദൻ പറഞ്ഞു. സി.പി.എം ലീഗിനെ ഒരിക്കലും ലക്ഷ്യമിടുന്നില്ല. ലീഗ് ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയണമെന്നാണ് ഞങ്ങൾ പറയുന്നത്. അതോർമ്മിപ്പിക്കുമ്പോൾ, ഒപ്പം കൂട്ടുന്നുവെന്ന് പറയുന്നത് ശരിയല്ല. ലീഗ് മുന്നണി വിട്ടുന്ന സാഹചര്യത്തിലാണ് സ്വീകരിക്കുമോ, ഇല്ലയോ എന്ന് സി.പി.എം ചർച്ച ചെയ്യുക. വലതുമുന്നണിയുടെ നയത്തിൽ നിന്നും മാറാൻ അവർ തയ്യാറാകണം. ഇത്, നയത്തി​ന്റെ പ്രശ്നമാണെന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - MV Govindan says it is up to the party to decide whether Pinarayi will contest again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.