തിരുവനന്തപുരം: മാനേജ്െമൻറിെൻറ തൊഴിലാളി വിരുദ്ധ നടപടികൾെക്കതിരെ മുത്തൂറ്റ് ഫിൻകോർപ്പ് ജീവനക്കാർ തുടർപ്രക്ഷോഭത്തിലേക്ക്. മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തടയുക, തടഞ്ഞുവെച്ച വാർഷിക ബോണസും ഇൻക്രിമെൻറും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷെൻറ (സി.െഎ.ടി.യു) ആഭിമുഖ്യത്തിൽ ഫിൻകോർപ്പ് മാനേജിങ് ഡയറക്ടറുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിെൻറ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കാതെയുള്ള പ്രതിഷേധം അവഗണിച്ചാൽ കമ്പനി പ്രവർത്തനം സ്തംഭിക്കുന്ന സമര പരിപാടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂനിയൻ ജനറൽ സെക്രട്ടറി സി.സി. രതീഷ്, കെ.എസ്. സുനിൽകുമാർ, മുത്തൂറ്റ് ഫിൻകോർപ്പ് യൂനിറ്റ് സംസ്ഥാന പ്രസിഡൻറ് സംഗീത നായർ തുടങ്ങിയവരും സംസാരിച്ചു. ജീവനക്കാർ പ്രതിഷേധ സമര ഭാഗമായി സ്ഥാപനത്തിെൻറ ആസ്ഥാന ഓഫിസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.