ക്ഷേ​ത്ര​ഫണ്ട് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത

ആഭ്യന്തരവകുപ്പിനെ നാണംകെടുത്തി വീണ്ടും പൊലീസിന്റെ ക്ഷേത്രഫണ്ട്; വിവാദമായതോടെ പണപ്പിരിവ് നിർത്തി

കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ നാ​ണം​കെ​ടു​ത്തി സി​റ്റി പൊ​ലീ​സി​ൽ വീ​ണ്ടും ക്ഷേ​ത്ര​ഫ​ണ്ട് പി​രി​വ് ശ്ര​മം. സം​ഭ​വം വി​വാ​ദ​മാ​യി സേ​നാം​ഗ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പ​ണ​പ്പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. മു​ത​ല​ക്കു​ളം ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ന​ട​ത്തി​പ്പി​നാ​യാ​ണ്​ സേ​ന​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് മാ​സ​ത്തി​ൽ 20 രൂ​പ വീ​തം പി​രി​ക്കാ​ൻ സി​റ്റി പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ ജൂ​ലൈ 19ന് ​സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​​മ്പേ തു​ട​ങ്ങി​യ ഫ​ണ്ട് പി​രി​വ് മ​ത​ചി​ഹ്ന​ങ്ങ​ൾ​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ വി​ല​ക്കു​ള്ള പൊ​ലീ​സി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നു​കാ​ട്ടി ‘മാ​ധ്യ​മം’ ഉ​ൾ​പ്പെ​ടെ വാ​ർ​ത്ത ന​ൽ​കി​യ​തോ​ടെ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​വ​സാ​നി​പ്പി​ച്ച ഫ​ണ്ട് പി​രി​വാ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷം പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

‘‘മു​ത​ല​ക്കു​ളം ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ന​ട​ത്തി​പ്പ് ചെ​ല​വി​ലേ​ക്ക് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ​മ്പ​ള​ത്തി​ൽ​നി​ന്ന് 20 രൂ​പ വീ​തം മാ​സം​തോ​റും സം​ഭാ​വ​ന ഇ​ന​ത്തി​ൽ റി​ക്ക​വ​റി ന​ട​ത്താ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​ഭാ​വ​ന ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സേ​നാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ജൂ​ലൈ 24ന​കം സി​റ്റി പൊ​ലീ​സ് ഓ​ഫി​സി​ലേ​ക്ക് അ​റി​യി​ക്ക​ണം’’ എ​ന്നാ​യി​രു​ന്നു സ​ർ​ക്കു​ല​റി​ലു​ള്ള​ത്. ക്ഷേ​ത്ര ഫ​ണ്ടി​ന്റെ അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മു​ത​ൽ അ​സി. ക​മീ​ഷ​ണ​ർ വ​രെ​യു​ള്ള​വ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന​ത്. വി​മ​ർ​ശ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ് സ​ർ​ക്കു​ല​റി​ൽ ത​ന്നെ സം​ഭാ​വ​ന ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ പേ​രു​വി​വ​ര​മ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭാ​വ​ന ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ആ​രെ​ങ്കി​ലും രേ​ഖാ​മൂ​ലം അ​റി​യി​ച്ചാ​ൽ അ​വ​രെ ‘നോ​ട്ട​ഡ് പേ​ഴ്സ​നാ​യി’ കാ​ണു​ന്ന സ്ഥി​തി​യു​ണ്ടാ​വു​മെ​ന്നും സേ​ന​ക്കു​ള്ളി​ൽ വി​ശ്വാ​സി​ക​ൾ, അ​വി​ശ്വാ​സി​ക​ൾ, ഇ​ത​ര വി​ശ്വാ​സി​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു. സേ​നാം​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളു​​ണ്ടാ​വു​മ്പോ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സി​റ്റി പൊ​ലീ​സ് മേ​ധാ​വി​ത​ന്നെ ഇ​ത​ര മ​ത​വി​ശ്വാ​സി​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള പൊ​ലീ​സു​കാ​ർ ക്ഷേ​ത്ര​ന​ട​ത്തി​പ്പി​ന് പ​ണം ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ചോ​ദ്യ​മു​യ​ർ​ന്നു. ഇ​തോ​ടെ ക്ഷേ​ത്ര​ഫ​ണ്ട് പി​രി​ക്കാ​നു​ള്ള തീ​രു​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു​വെ​ന്ന് കാ​ണി​ച്ച് അ​ഡീ​ഷ​ന​ൽ എ​സ്.​പി പ്ര​കാ​ശ​ൻ പി. ​പ​ട​ന്ന​യി​ൽ പൊ​ലീ​സു​കാ​ർ​ക്ക് സ​ന്ദേ​ശം കൈ​മാ​റു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ക്ഷേ​ത്ര​ന​ട​ത്തി​പ്പി​ലേ​ക്ക് ഇ​ഷ്ട​മു​ള്ള​വ​ർ പ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് സി​റ്റി പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. സേ​നാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍നി​ന്ന് ക്ഷേ​ത്ര​ഫ​ണ്ട് പി​രി​ക്കു​ന്ന​തി​നെ​തി​രെ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ത​ന്നെ നേ​ര​ത്തെ പ​ര​സ്യ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​ട്ടും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ആ​ൾ ഐ.​ജി​യാ​യി​രി​ക്കെ 2017ൽ ​സ്വ​ർ​ണ​പ്ര​ശ്നം ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ല​വി​ലെ ക്ഷേ​ത്രം ന​വീ​ക​രി​ക്കു​ക​യും പു​തി​യ ക്ഷേ​ത്രം നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​രം ന​ട​പ​ടി സേ​ന​യി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്രം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കൈ​മാ​റ​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. 

Tags:    
News Summary - Muthalakulam Sri Bhadrakali Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.