ചോദ്യം ചെയ്യലിന് ഹാജരാകണം; പി.സി ജോർജിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ മുൻ എം.എൽ.എ പി.സി. ജോര്‍ജ്​ തിങ്കളാഴ്ച വീണ്ടും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശം. ശബ്​ദ പരിശോധന ഉൾപ്പെടെ കാര്യങ്ങൾക്കായി ജൂണ്‍ ആറിന് രാവിലെ 11ന്​ അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസി.​ കമീഷണര്‍ ഷാജിക്ക്​ മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട്​ വെള്ളിയാഴ്ചയാണ്​​ നോട്ടീസ്​ അയച്ചത്​. മേയ് 29ന് എത്തണമെന്നാവശ്യപ്പെട്ട് നേര​േത്ത നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പി.സി. ജോർജ്​ തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പോയതിനാൽ ഹാജരായിരുന്നില്ല.

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ആരോഗ്യപരിശോധനക്ക്​ ഡോക്ടറെ കാണേണ്ടതുണ്ടെന്നും തിരുവനന്തപുരത്തേക്ക്​ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നുമാണ്​ അന്ന്​ ജോർജ്​ പൊലീസിനെ അറിയിച്ചത്​. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ജോർജിനെതിരെ ജാമ്യവ്യവസ്ഥ ലംഘനം ചൂണ്ടിക്കാട്ടി ​ഹൈകോടതിയെ സമീപിക്കാൻ പൊലീസ്​ തീരുമാനിച്ചിരുന്നു. ഇതിന്​ നിയമോപദേശം തേടിയെങ്കിലും അനുകൂലമായിരുന്നില്ല. ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തില്ലെന്ന് പൊലീസ് വ്യക്തമാക്കുകയും വീണ്ടും ഹാജരാകാൻ നോട്ടീസ്​ നൽകുകയുമായിരുന്നു. തിങ്കളാഴ്ച അദ്ദേഹം ഹാജരാകുമെന്നാണ് അറിയുന്നത്​.

Tags:    
News Summary - Must appear for questioning; Notice again to PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.