കോവിഡ് മാർഗനിർദേശം പാലിക്കുക ശ്രമകരം; നഗരത്തിലെ മുസ്ലിം പള്ളികൾ തുറക്കാനാകില്ലെന്ന് കമ്മറ്റി പ്രതിനിധികൾ

കോഴിക്കോട്/തിരുവനന്തപുരം: കോവിഡ് മാർഗനിർദേശ പാലിക്കുക ശ്രമകരമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ചില മുസ് ലിം പള്ളികൾ തുറന്നു പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മാനഞ്ചിറ പട്ടാളപള്ളി, കണ്ണൂരിലെ അബ് റാർ മസ്ജിദ്, തിരുവനന്തപുരം പാളയം പള്ളി അടക്കമുള്ളവയാണ് പ്രാർഥനയ്ക്കായി തുറന്ന് നൽകേണ്ടെന്ന് പരിപാലന സമിതി തീരുമാനിച്ചത്. പ്രാർഥനക്കെത്തുന്നവരെ നിരീക്ഷിക്കുക പ്രയാസകരമാണെന്ന് പള്ളി കമ്മിറ്റി പ്രതിനിധികൾ മാധ്യമങ്ങളോട് അറിയിച്ചു. 

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം പ്രധാന പട്ടണങ്ങളിലെ പള്ളികൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല. നൂറു പേർക്ക് പ്രാർഥനയിൽ സംബന്ധിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. 

പട്ടണങ്ങളിലെ പള്ളികളിൽ പ്രാർഥനയ്ക്കായി നൂറുലധികം പേർ വരുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. കൂടാതെ, പള്ളിയിൽ എത്തുന്നവരുടെ അധാർ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ശേഖരിച്ച് വെക്കണം. 

അതേസമയം, ഗ്രാമപ്രദേശങ്ങളിലെ പള്ളികൾ വിശ്വാസികൾക്ക് പ്രാർഥനയ്ക്കായി തുറന്നു കൊടുക്കാനാണ് കമ്മിറ്റികളുടെ തീരുമാനം. പ്രാർഥനയ്ക്കെത്തുന്നവർ കുറവായ സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിലെ പള്ളിയിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുമെന്നാണ് വിവരം. 

കേരളത്തിൽ ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. 


 

Tags:    
News Summary - Muslim Pilgrim Centres are not Open for Prayer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.