തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനത്തെ എല്ലാം മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എം.അബ്ദുസലാമാണ് വീടുകൾ സന്ദർശിച്ചുള്ള മുസ്‌ലിം ഔട്ട്റീച്ച് പരിപാടിക്ക് നേതൃത്വം നൽകുന്നത്. എല്ലാവർക്കും വേണ്ടിയുള്ള പാർട്ടിയാണ് ബി.ജെ.പി, തങ്ങൾ എല്ലായ്പോഴും എല്ലാവരുടേയും കൂടെയുണ്ടാകും എന്ന് പറയാനാണ് മുസ്‌ലിം ഔട്ട്റീച്ച് പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിൽ രാഷ്ട്രീയമില്ല, വോട്ടുപിടിക്കാനുള്ളതല്ല, ഇത് തങ്ങളുടെ വിശ്വാസ്യതയെ ഉറപ്പിക്കാനുള്ളതാണ്. വിഷം നിറച്ചുവെച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാർത്ഥമായ ഇടപെടലാണ് ഇതെന്നും ആദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാ മുസ്‌ലിം വീട്ടിലും ഞങ്ങൾ പോകും. ബി.ജെ.പി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച കാഴ്ചപ്പാടും രാഷ്ട്രീയവുമാണ് എല്ലാവരുടെയുടെ ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നത്. അതിന്റെ തുടർച്ച തന്നെയാണ് മുസ്‌ലിം ഔട്ട്റീച്ച് പ്രോഗ്രാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.