തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മതേതര, പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ സഖ്യം രൂപപ്പെടുത്തിയെടുക്കുന്നതിന് ശക്തമായി രംഗത്തിറങ്ങാൻ തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ദേശീയ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. രാജ്യം ഭീതിതമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും ബി.ജെ.പി നേതൃത്വം നൽകുന്ന വർഗീയഭരണത്തിന് അന്ത്യം കുറിക്കാൻ മതേതരകക്ഷികളുടെ വിശാലമായ സഖ്യം രൂപെപ്പടണമെന്നും കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീനും ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒാേരാ സംസ്ഥാനം കേന്ദ്രീകരിച്ചും സഖ്യങ്ങൾ രൂപപ്പെടുത്താനാണ് ശ്രമിക്കുക. മുസ്ലിംലീഗ് യു.പി.എ അംഗമായതിനാൽ അതിെൻറ നയനിലപാടുകൾക്ക് വിരുദ്ധമായ സഖ്യങ്ങളിൽ ഏർപ്പെടില്ല. പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കും. വരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽവരുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കും. പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തി തീരുമാനമെടുക്കും. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഒരേപോലെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനാണ് ബി.ജെ.പിയും ഫാഷിസ്റ്റ് ശക്തികളും ശ്രമിക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം നരേന്ദ്ര മോദി വഷളാക്കി. പട്ടികജാതി, വർഗപീഡന നിരോധന നിയമങ്ങളിൽ കേന്ദ്രസർക്കാർ വെള്ളം ചേർക്കുകയാണ്. ഇതിന് സഹായകമായതാണ് സുപ്രീംകോടതി വിധി. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി പിൻവലിക്കാൻ ആവശ്യമായ നിലപാട് കേന്ദ്രം സ്വീകരിക്കണം.
വിചാരണകൂടാതെ വർഷങ്ങളോളം നിരപരാധികളായ മുസ്ലിംകൾ ജയിലിലടക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത്. സംവരണം ഇല്ലാതാക്കാൻ ആസൂത്രിത ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നതെന്നും പ്രഫ. ഖാദർ മൊയ്തീൻ പറഞ്ഞു. ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹിം സേട്ട്, എസ്. നഇൗം അക്തര്‍, ഖുറം എ. ഉമര്‍, ഡോ. എം.കെ. മുനീര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.