ന്യൂഡല്‍ഹി: ട്രെയിൻ യാത്രക്കിടെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ 16കാരൻ ജുനൈദിെൻറ കുടുംബത്തെ വെള്ളിയാഴ്ച മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. കുടുംബത്തിന് ഉപജീവനമാർഗമായി കാറും മറ്റു സാമ്പത്തിക, നിയമ സഹായവും ലീഗ് നൽകുമെന്നും സന്ദർശനത്തിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട പാർട്ടി ദേശീയ വക്താവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ എ.പി. അബ്ദുൽ വഹാബ് എം.പി എന്നിവർ പറഞ്ഞു.
വാഹനവും മറ്റു സാമ്പത്തിക സഹായങ്ങളും ജൂലൈ 18ന് കുടംബത്തിന് നല്‍കും. വിവിധ മതേതര, സാമൂഹിക കൂട്ടായ്മകളുമായി ചേര്‍ന്ന് ദേശീയ പ്രക്ഷോഭവും 18ന് പാർലമെൻറ് മാർച്ചും നടത്തും. പശുവിെൻറ പേരില്‍ മനുഷ്യരെ കൊല്ലാന്‍ പാടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്ക് ആത്മാർഥതയില്ലാത്തതാണ്. അദ്ദേഹത്തിെൻറ പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെയാണ് ആക്രമണം അഴിച്ചുവിടുന്നതെന്നും ഇ.ടി പറഞ്ഞു.
‘ഒരൊറ്റ നികുതി, ഒരൊറ്റ ഇന്ത്യ’ എന്നതാണ് കേന്ദ്രത്തിെൻറ മുദ്രവാക്യം. എന്നാൽ, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് ഒരൊറ്റ നീതിയാണ്. ജുനൈദിേൻറത് മതവിദ്വേഷ കൊലയാണ്. എന്നാൽ, എഫ്.െഎ.ആറിൽ സീറ്റിെന ചൊല്ലിയുള്ള തർക്കം എന്നാണ് ചേർത്തിട്ടുള്ളതെന്നും അബ്ദുൽ വഹാബ് പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈർ, വൈ. പ്രസിഡൻറ് അഡ്വ. ഫൈസല്‍ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷറഫലി, ഡല്‍ഹി ഘടകം സെക്രട്ടറി മുഹമ്മദ് ഹലീം തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.