മനുഷ്യ മഹാശൃംഖല: ലീഗ്​ നേതാവിന്​ സസ്​പെൻഷൻ

കോ​ഴി​ക്കോ​ട്​: എ​ൽ.​ഡി.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ൽ പ​െ​ങ്ക​ടു​ത്ത മു​സ്​​ലിം ലീ ​ഗ്​ നേ​താ​വി​ന്​ സ​സ്​​പെ​ൻ​ഷ​ൻ. ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​എം. ബ​ഷീ​റി​നെ​യാ​ ണ്​ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ പ​​ങ്കെ​ടു​ത്ത്​ ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന നി​ല​യി​ലെ ക​ട​മ​യാ​ണ്​ താ​ൻ നി​ർ​വ​ഹി​ച്ച​തെ​ന്ന്​ ബ​ഷീ​ർ മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ്ര​തി​ക​രി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ പ​െ​ങ്ക​ടു​ത്ത​തി​െൻറ പേ​രി​ല​ല്ല, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വാ​ദം ഉ​യ​ർ​ന്ന​തോ​ടെ യു.​ഡി.​എ​ഫി​നെ​യും മു​സ്​​ലിം ലീ​ഗി​നെ​യും ഇ​ക​ഴ്ത്തി സം​സാ​രി​ച്ച​തും അ​ച്ച​ട​ക്കം ലം​ഘി​ച്ച​തു​മാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പാ​ണ്ടി​ക​ശാ​ല അ​റി​യി​ച്ചു.

ബി.​ജെ.​പി​ക്കെ​തി​രാ​യ പ​രി​പാ​ടി എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ത്ത​രം സ​മ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ സ​ഹ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം ​ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - muslim league locla leader in ldf MANUSHYA MAHA SRINGALA-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.