മുസ്ലീം ലീഗിൽ നിന്നും പതിനായിരക്കണക്കിനാളുകൾ സി.പി.എമ്മിലെത്തിയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദെൻറ പ്രസ്താവനയെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം രംഗത്ത്. ലീഗിൽ നിന്നും സി.പി.എമ്മിലേക്ക് പോയ ഒരാളെ കാണിച്ച് തരണമെന്ന് പി.എം.എ സലാം വെല്ലുവിളിച്ചു. രണ്ടരലക്ഷം മെമ്പർഷിപ്പ് മുസ്ലീം ലീഗിന് കൂടിയിട്ടുണ്ട്. അതിനുകാരണം, സി.പി.എമ്മുകാർ ലീഗിലേക്ക് വന്നത് തന്നെയാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വേറൊരുപാർട്ടിയിൽ നിന്നും ലീഗിലേക്ക് പാർട്ടിയിലേക്ക് വന്നാൽ നാലുവർഷം ഭാരവാഹിത്വത്തിന്റെ ഭാഗമാക്കാറില്ല. എന്നാൽ, ഇതിന് ഇളവ് കൊടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് സലാം പറഞ്ഞു. നിലവിൽ കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ എൽ.ഡി.എഫിനും കെട്ടിവെച്ച കാശ് കിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തു. ജനങ്ങളെ കണ്ടാൽ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഈ സർക്കാർ നൂറ് ശതമാനം പരാജയമാണ്. ഈ യാഥാർത്ഥ്യം മറച്ചുവെക്കാൻ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.