മണ്ണാർക്കാട്: സഫീർ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് നടത്തിയ ഹർത്താലിനിെട പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രവർത്തകരെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിെക്കാണ്ടു പോയി. പ്രാദേശിക മുസ്ലിം ലീഗ് നേതാവിെൻറ നേതൃത്വത്തിൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോയത്. ഇന്നലെയായിരുന്നു സംഭവം.
തടയാൻ ശ്രമിച്ച പൊലീസുകാരോട് നീയൊന്നും ഒരു ചുക്കും െചയ്യില്ലെന്ന് വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഹർത്താലിൽ അക്രമമുണ്ടാകുമെന്ന് കരുതി മുൻകരുതൽഎന്ന നിലയിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു ഇവെര എന്നും മൂന്നു പേരെയും സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതാണെന്നും പൊലീസ് വിശദീകരിച്ചു. ആരും ബലമായി ഇറക്കിക്കൊണ്ടുപോയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.