മുസ്ലിം ലീഗ് നേതാവ് അബൂ യുസുഫ് ഗുരുക്കൾ നിര്യാതനായി

വളാഞ്ചേരി: വളാഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം മുൻ പ്രസിഡന്‍റുമായ സി.എച്ച് അബൂ യൂസുഫ് ഗുരുക്കൾ (65) നിര്യാതനായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജറുമായിരുന്നു.

ഭാര്യ: സുബൈദ (കോഴിക്കൽ കോഴിച്ചെന), മക്കൾ: മുഷ്താഖ് അലി ഗുരുക്കൾ (ലണ്ടൻ), ഡോ. മൊയ്‌ദീൻ കുട്ടി ഗുരുക്കൾ (ഖത്തർ), ഡോ. സൈറ മോൾ, ഫിദ യൂസുഫ്. മരുമക്കൾ: സബിത കൽപകഞ്ചേരി, സഫ്ന ആലുവ, ഡോ. ജമാൽ പൂന്താനം, നുഫൈൽ വണ്ടൂർ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കാട്ടിപ്പരുത്തി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Muslim League leader Abu Yusuf Gurukal passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.