കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രത യാത്രക്ക് സ്വർണക്കടത്തുകേസ് പ്രതി കാരാട്ട് ഫൈസലിെൻറ കാർ ഉപയോഗിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തി ഉചിത നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജാഥക്ക് കൊടുവള്ളിയിൽ സ്വീകരണം നൽകവെയാണ് കോടിയേരിയെ ഫൈസലിെൻറ പി.വൈ. 01 സി.കെ-3000 നമ്പർ കാറിൽ ആനയിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ ആളാണ് ഫൈസൽ. മാത്രമല്ല, നിലവിൽ നിയമനടപടി നേരിടുകയുമാണ്. ഹവാല ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളവരുടെ കാർ ഉപയോഗിച്ചതിനാൽ ജാഥയുടെ സ്പോൺസർ ഇക്കൂട്ടരാണോയെന്ന് സംശയിക്കണം. ജാഥക്ക് ഹവാല പണം ൈകപ്പറ്റിയെന്നാണ് മനസ്സിലാവുന്നത്. തെൻറ വീടിന് മുന്നിലൂടെ കടന്നുപോയിട്ടും പി.ടി.എ. റഹീം എം.എൽ.എ ജാഥയിൽ പെങ്കടുക്കാത്തത് സംശയകരമാണ്.
അദ്ദേഹം എന്തിന് വിട്ടുനിന്നുവെന്ന കാര്യം വ്യക്തമല്ല. നിലവിൽ കൊടുവള്ളിയിൽ ഹവാല ഇടപാടുകൾ നടക്കുന്നത് പൊലീസ് സംരക്ഷണത്തിലാണെന്നും മായിൻഹാജി ആരോപിച്ചു.എം.എൽ.എ വിദ്യാർഥികളെ ഒാടിച്ചിട്ട് തല്ലുന്നത് കേരള ചരിത്രത്തിലില്ലാത്തതാണ്. കൊടുവള്ളി െഎ.എച്ച്.ആർ.ഡി കോളജിൽ ഒാഡിറ്റോറിയം നിർമിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി എം.എൽ.എയുടെ കാർ കടന്നുപോകുേമ്പാൾ െകാടിവീശി മുദ്രാവാക്യം മുഴക്കിയതിനാണ് എം.എസ്.എഫ് പ്രവർത്തകരെ കാരാട്ട് റസാഖ് തല്ലിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി നഹാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.