വര്‍ഗീയതക്കെതിരായ ആന്‍റി വൈറസാണ്​ മുസ്​ലിം ലീ​ഗ്​ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: വര്‍ഗീയതക്കെതിരെ വൈറസായല്ല, ആന്‍റി വൈറസായാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്ന്​ ദേശീയ ജനറല് ‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ ബാധിച്ച വൈറസാണ്​ മുസ്​ലിം ലീഗെന്ന ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യ ോഗി ആദിത്യനാഥി​​​െൻറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാലത്തും വര്‍ഗീയ കക്ഷികള്‍ക്കെതിരെ നിലപാടെടുത്ത പാർട്ടിയാണ്​ മുസ്​ലിം ലീഗ്​. സി.പി.എം പോലും പല സന്ദര്‍ഭങ്ങളിലും ലീഗി​​െൻറ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളുണ്ടായപ്പോള്‍ ലീഗി​​െൻറ ഇടപെടല്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടിയാണ് മുസ്​ലിം ലീഗ്​. അത്തരമൊരു പാർട്ടിക്കെതിരായ മോശം പരാമർശം ശരിയല്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്‍റും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന മുസ്‍ലിം ലീഗ് പ്രതിനിധി സംഘം യോഗിക്കെതിരെ കമ്മീഷന് പരാതി നൽകും.

ലീഗിനെതിരെ മോശം പരാമർശം നടത്തിയ യോഗി ആദിത്യനാഥ്, ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്​റ്റർ ചെയ്​ത്​ അന്വഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടും.

Tags:    
News Summary - Muslim League is an anti- virus- PK Kujalikutty- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.