സ്​കൂൾ സമയമാറ്റത്തിനെതിരെ  മുസ്​ലിം ലീഗ്​

കോ​ഴി​ക്കോ​ട്​: മ​ദ്​​റ​സ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ സ്​​കൂ​ളു​ക​ളു​ടെ  പ്ര​വ​ർ​ത്ത​ന​സ​മ​യം മാ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ശ​ക്​​ത​മാ​യി  എ​തി​ർ​ക്കാ​ൻ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ തീ​രു​മാ​നം.  
ഇ​തു​സം​ബ​ന്ധി​ച്ച്​ മ​റ്റ്​ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​മാ​യി യോ​ജി​ച്ച്​  പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. റ​മ​ദാ​നി​ൽ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി​ക്ക്​ രൂ​പം ന​ൽ​കി. മെം​ബ​ർ​ഷി​പ്​​ കാ​മ്പ​യി​ൻ  വൈ​കി​യ​തി​നാ​ൽ ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ തീ​യ​തി നീ​ട്ടാ​നും  തീ​രു​മാ​നി​ച്ചു. ലീ​ഗി​​​െൻറ ദേ​ശീ​യ രാ​ഷ്​്ട്രീ​യ സ​മ​തി യോ​ഗം ജൂ​ൺ നാ​ലി​ന്​ കോ​ഴി​ക്കോ​ട്​ ചേ​രും 
പു​തി​യ ഷെ​ഡ്യൂ​ള​നു​സ​രി​ച്ച്​ ജൂ​ലൈ 31ന​കം​ ജി​ല്ല  ക​മ്മി​റ്റി​ക​ളും ആ​ഗ​സ്​​റ്റ്​ 19ന​കം സം​സ്​​ഥാ​ന ക​മ്മി​റ്റി​യും നി​ല​വി​ൽ വ​രും. സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ ദേ​ശീ​യ, സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ  സാ​ഹ​ച​ര്യ​വും ച​ർ​ച്ച ചെ​യ്​​തു. സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​  ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ.  കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്,  കെ.​പി.​എ. മ​ജീ​ദ്, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. 
 

Tags:    
News Summary - muslim league against time changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.