വി​ദേ​ശ വ​നി​ത​യുടെ കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് വി​ദേ​ശ വ​നി​ത​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി​യ കേ​സി​ൽ പ്ര​തി​ക​ൾക്ക് ഇരട്ട ജീവപര്യന്തം. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ഉ​ദ​യ​ൻ, ഉ​മേ​ഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ​സെഷൻസ് കോടതി ജ​ഡ്ജി സ​നി​ൽ കു​മാ​റാ​ണ് വിധി പറഞ്ഞത്. പ്രതികൾ 1,65,000 രൂപ പിഴയടക്കണം. ഈ തുക വിദേശ വനിതയുടെ സഹോദരിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പ്രതികൾ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല​ക്കു​റ്റം, കൂ​ട്ട​ബ​ലാ​ത്സം​ഗം, തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ, മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​പ​ദ്ര​വി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ത്. 

പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും നല്ല ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് അവസരം ഒരുക്കണമെന്നും പ്രതിഭാഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വാദിച്ച പ്രൊസിക്യൂഷൻ വധശിക്ഷയുടെ കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല.

ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് നിർണായകമായത്. 2018ൽ ​സ​ഹോ​ദ​രി​യോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ലാ​ത്വി​യ​ൻ വ​നി​ത​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും കോ​വ​ള​ത്തെ​ത്തി​യ യു​വ​തി​യെ ടൂ​റി​സ്റ്റ് ഗൈ​ഡെ​ന്ന വ്യാ​ജേ​ന സ​മീ​പ​വാ​സി​ക​ളാ​യ ഉ​ദ​യ​ൻ, ഉ​മേ​ഷ് എ​ന്നി​വ​ർ സ​മീ​പി​ച്ചു. ബോ​ട്ടി​ങ് ന​ട​ത്താ​മെ​ന്ന പേ​രി​ൽ വ​ള്ള​ത്തി​ൽ പ്ര​തി​ക​ൾ യു​വ​തി​യെ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലെ​ത്തിച്ചു.

തു​ട​ർ​ന്ന് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ർ​ന്ന് വ​ള്ളി​ക​ൾ കൊ​ണ്ട് ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളു​ക​യു​മാ​യി​രു​​ന്നു. 104 സാ​ക്ഷി​ക​ൾ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​ൻ 30 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്‌​ത​രി​ച്ച​ത്. 28 സാ​ക്ഷി​ക​ൾ പ്രോ​സി​ക്യൂ​ഷ​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ര​ണ്ടു​പേ​ർ കൂ​റു​മാ​റി.

Tags:    
News Summary - Murder of a foreign woman: Double life imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.