മലപ്പുറം കൊടിഞ്ഞിയിൽ യുവാവിനെ​ വെട്ടിക്കൊന്നു

തിരൂരങ്ങാടി (മലപ്പുറം): കൊടിഞ്ഞി ഫാറൂഖ് നഗറില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്തെി. കൊടിഞ്ഞി പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസലാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച പ്രഭാതനമസ്കാരത്തിന് പള്ളിയിലേക്ക് വന്നവര്‍ പനക്കത്താഴം ജങ്ഷനില്‍ മൃതദേഹം കണ്ടതിനത്തെുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സൗദി അറേബ്യയിലായിരുന്ന ഫൈസല്‍ മാസങ്ങള്‍ക്ക് മുമ്പാണ് റിയാദില്‍ വെച്ച് ഇസ്ലാം സ്വീകരിച്ചത്. ഞായറാഴ്ച വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് സംഭവം. ട്രെയിനില്‍ വരികയായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഭാര്യാപിതാവിനെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടാന്‍ പുലര്‍ച്ചെ അഞ്ചോടെ ഓട്ടോറിക്ഷയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയപ്പോഴാണ് കൊല്ലപ്പെട്ടത്. വിദേശത്തേക്ക് പോകുന്ന ഫൈസലിനെ യാത്രയാക്കാന്‍ വരികയായിരുന്നു ഭാര്യാവീട്ടുകാര്‍. രണ്ടു മാസം മുമ്പ് ഇദ്ദേഹം സൗദിയില്‍ നിന്നത്തെിയ ശേഷമാണ് ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചത്. മതം മാറിയെങ്കിലും വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, ചില ബന്ധുക്കളില്‍ നിന്നടക്കം ഭീഷണിയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

കൊടിഞ്ഞി പയ്യോളിയിലെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു ഫൈസലും കുടുംബവും താമസിച്ചിരുന്നത്. ഫാറൂഖ് നഗറിലെ ബേക്കറിയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. രണ്ട് ബൈക്കുകളിലായി നാലുപേര്‍ ഫൈസല്‍ സഞ്ചരിച്ച ഓട്ടോയെ പിന്തുടരുന്നത് ഇതില്‍ കാണാം. ദുരൂഹ സാഹചര്യത്തില്‍ ഒരു കാറും ദൃശ്യത്തിലുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാന്‍ ഇത് സഹായകമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മുഖത്തുള്‍പ്പെടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. 

കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, തെളിവെടുപ്പ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തത്തെി. രാവിലെ പത്തിന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകീട്ട് കൊടിഞ്ഞി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മാതാവ്: മീനാക്ഷി. ഭാര്യ: ജസ്ന. മക്കള്‍: ഫഹദ്, ഫായിസ്, ഫാത്തിമ ഫര്‍സാന. സഹോദരങ്ങള്‍: സുബിത, സവിത.

Tags:    
News Summary - a murder in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.