കൊലപാതക കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

കൊല്ലം: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടി. ഒന്നര കിലോയോളം കഞ്ചാവുമായി പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജേഷിനെ (39-രാജപ്പൻ) ആണ് കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടിയത്. ഗോസ്തലക്കാവ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് രാ​േജഷ്​.

എക്സൈസ് സംഘം കാഞ്ഞാവെളി കൊന്നമുക്കിന് സമീപം വാഹനപരിശോധന നടത്തവെ കാഞ്ഞാവെളി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ കഞ്ചാവുമായി വന്ന രാജേഷ് വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴ്പ്പെടുത്തി. രണ്ടു കിലോ കഞ്ചാവ് 50000 രൂപക്ക്​ തമിഴ്നാട്ടുകാരനിൽ നിന്നും വാങ്ങി ഗ്രാമിന്​ 500 രൂപ നിരക്കിലാണ് വിൽപന നടത്തിവന്നിരുന്നത്.

കോവിഡി​​െൻറ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം സുഗമമല്ലാത്തതിനാൽ തമിഴ്നാട്ടിൽ പോയി വൻതോതിൽ കഞ്ചാവ് കടത്തി വിൽപന നടത്തി വന്നിരുന്നവരുടെ പക്കൽ ശേഖരം കുറവാണ്​. ഇതുകാരണം മറ്റ് മാർഗങ്ങളിലൂടെ അയൽസംസ്ഥാനങ്ങളിൽ നിന്നും മറ്റും കടത്തിക്കൊണ്ടുവരുന്നതിന്​ വൻ ഡിമാൻഡാണുള്ളത്. 

വിഡിയോകോൺഫറൻസ് മുഖാന്തരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, വിഷ്ണു, കബീർ, ഡ്രൈവർ നിതിൻ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - murder case accused arrested with ganjaa -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.