കാസർകോട്: ജില്ല പൊലീസ് ഒാഫിസ് മാനേജറെ കാർകത്തിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ എസ്.െഎ എ.ആർ ക്യാമ്പിൽനിന്ന് മുങ്ങി. ഡി.പി.ഒ മാനേജർ മായാദേവിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതി ടെലികമ്യൂണിക്കേഷൻ എസ്.െഎ മനേഷ് മഹിതൻ മംഗലത്താണ് മുങ്ങിയത്. മനേഷിനെ അറസ്റ്റ് ചെയ്യാനും അച്ചടക്ക നടപടിയെടുക്കാനും ടൗൺ സി.െഎ സി.എ. അബ്ദുറഹീം എസ്.പിക്ക് നൽകിയ റിപ്പോർട്ട് നിലനിൽക്കെ, പ്രതി കുടുംബസമേതം എ.ആർ ക്യാമ്പിൽ കഴിയുകയായിരുന്നു.
ജില്ല പൊലീസ് ഒാഫിസ് മാനേജർ കൂടിയായ വനിതയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി എ.ആർ ക്യാമ്പിൽ കഴിയുന്നുവെന്ന പരാതി, പുതിയതായി ചുമതലയേറ്റ എസ്.പി ഡി. ശിൽപക്ക് ലഭിച്ചു. തുടർന്നാണ് പ്രതി മുങ്ങിയത്. പൊലീസ് സംഘടനാ സ്വാധീനം ഉപയോഗിച്ചാണ് പ്രതി അറസ്റ്റിൽനിന്ന് രക്ഷപ്പെടുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു. ഫെബ്രുവരി 14ന് രാത്രിയാണ് മായാദേവിയുടെ കാർ കത്തിച്ചത്. സംഭവത്തിൽ നരഹത്യ വകുപ്പ് 308 പ്രകാരം കേസെടുത്തിരുന്നു. സംഭവത്തിന് ഒരു മാസം മുമ്പ് മായാദേവിയെ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന കേസും മനേഷിെൻറ പേരിലുണ്ട്.
ടെലികമ്യൂണിക്കേഷൻ ഒാഫിസിെൻറ സുരക്ഷക്കായി സി.െഎ മോഹൻദാസ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന് കൂട്ടുനിന്നത് മായാദേവിയുടെ ഭർത്താവ് അടുത്തിടെ വിരമിച്ച സദാശിവനായിരുന്നു. അനധികൃതമായി അവധിയെടുക്കുന്നുവെന്ന് എസ്.െഎമാരായ മനേഷ്, സുമേഷ് എന്നിവർക്കെതിരെ സദാശിവൻ റിപ്പോർട്ട് നൽകുകയും ഇരുവർക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാവുകയും ചെയ്തിരുന്നു. തങ്ങളുടെ ഭർത്താക്കന്മാരെക്കൊണ്ട് അധികജോലി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരുടെയും ഭാര്യമാർ വനിത കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.