കൂട്ടായിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
തിരൂർ: കൂട്ടായി കാട്ടിലവളപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പണ്ടാഴി സ്വദേശി കൊമ്പന്‍തറയില്‍ പരേതരായ മുഹമ്മദ്കുട്ടി -ഹാജറ ദമ്പതികളുടെ മകൻ സ്വാലിഹാണ് (28) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേക്കര സ്വദേശികളായ കൊല്ലെരിക്കൽ റഷീദ് (30), ചാത്തേരി പറമ്പിൽ നൗഷീദ് (20) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ സ്വാലിഹിനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം സ്വാലിഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പണ്ടാഴി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും. സ്വാലിഹ് അവിവാഹിതനാണ്. സഹോദരങ്ങൾ: ഉമ്മര്‍കോയ, ഹബീബ്, ഫാത്തിമ, ഹസീന, ഫൗസിയ, പരേതനായ റഫീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.