മൂന്നാറിലെ വൻകിട റിസോർട്ടുകൾ ഏറ്റെടുക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ വൻകിട റിസോർട്ടുകൾ ഏറ്റെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. സർക്കാർ ഭൂമി തിരിച്ചു പിടിക്കും. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കില്ല. ഈ കെട്ടിടങ്ങൾ സർക്കാർ കണ്ടുക്കെട്ടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്‍റെ ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പ് അന്വേഷിക്കും. യഥാർഥ കൈയ്യേറ്റക്കാരെ രക്ഷപ്പെടുത്താനാണ് രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുന്നത്. കൈയ്യേറ്റത്തിനെതിരെ ഇപ്പോൾ സമരം ചെയ്യുന്ന യു.ഡി.എഫ് അഞ്ച് വർഷം മുൻപ് ഒന്നും ചെയ്തില്ല. കഴിഞ്ഞ അഞ്ച് വർഷം നടന്ന കൈയ്യേറ്റങ്ങൾ അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി.

മൂന്നാറിലെ അനധികൃത പട്ടയങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വൻകിട കൈയ്യേറ്റക്കാരുടെ വിവരങ്ങൾ തയാറാക്കാൻ റവന്യൂ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട്  ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    
News Summary - munnarland scam revenue minister e chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.