റ​വ​ന്യൂ മ​ന്ത്രി​ക്ക്​  പ​ക്വ​ത​യി​ല്ല - എ​സ്. രാ​ജേ​​​ന്ദ്ര​ൻ

മൂന്നാർ: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പക്വത ഇല്ലെന്നും കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമുള്ള ഗുരുതര ആരോപണവുമായി  ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ.മുൻ ദൗത്യസംഘത്തലവൻ സുരേഷ് കുമാർ കാലും കൈയുമായാണ് മടങ്ങിയതെന്നും സബ് കലക്ടറടക്കമുള്ളവരുടെ മടക്കം നാലുകാലിലാകുമെന്നും സി.പി.എം എ.എൽ.എ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കലക്ടർ വെറുമൊരു ഉദ്യോഗസ്ഥനാണ്, അല്ലാതെ അവതാരമൊന്നുമല്ല. മന്ത്രിക്ക് ആരെയെങ്കിലും സംരക്ഷിക്കണമെങ്കിൽ അത് സ്വന്തമായി ചെയ്യണം. അത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുത്. മൂന്നാറി​െൻറ പരിസ്ഥിതിയെക്കുറിച്ച് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭ ഉപസമിതി അടിസ്ഥാനതത്വങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. മൂന്നാർ ദൗത്യസേന മുൻ തലവൻ കെ. സുരേഷ്കുമാർ വിദേശകമ്പനിയുടെ ഏജൻറായാണ് അടുത്തിടെ മൂന്നാറിലെത്തിയത്. നിയമസഭ സമിതി റിപ്പോർട്ട് യഥാർഥത്തിൽ സുരേഷ് കുമാറി​െൻറ റിപ്പോർട്ടാണ്. സബ് കലക്ടർക്ക് നിയമോപദേശം നൽകുന്നത് സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ ദേവികുളം സബ് കലക്ടറാണ്.

Tags:    
News Summary - munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.