തണുത്തുവിറച്ച് മൂന്നാർ, താപനില പൂജ്യത്തിലെത്തി

ഇടുക്കി: മൂന്നാറിൽ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറിൽ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അരുവിക്കാട് എസ്റ്റേറ്റിൽ ഇന്ന് ഒരു ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. 

മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ ചെണ്ടുവര എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രണ്ട്‌ ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനിൽ നാല്‌, ലക്ഷ്മി എസ്റ്റേറ്റിൽ മൂന്ന്‌, മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്‌, അഞ്ച്‌ ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

2024 ഡിസംബർ 23ന് താപനില മൈനസ് രണ്ടിലെത്തിയിരുന്നു. അതേ അവസ്ഥയിലേക്കാണ് കാലാവസ്ഥ മാറ്റമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത രണ്ടു ദിവസങ്ങളിലും താപനില കുറയുമെന്നാണ് പ്രതീക്ഷ. മൂന്നാറിന്റെ സമീപപ്രദേശങ്ങളായ പള്ളിവാസൽ, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, ദേവികുളം എന്നിവിടങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. 

Tags:    
News Summary - Munnar shivers in cold, temperature drops to zero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.