തൊടുപുഴ: രാജമലയിൽ ജീപ്പിൽനിന്ന് തെറിച്ചുവീണ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ തന്നെയാണെന്ന് മൂന്നാർ പൊലീസ് റിപ്പോർട്ട്. മാതാവിെൻറ മടിയിൽനിന്ന് വനമേഖലയിലേക്ക് തെറിച്ചുവീണ ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിച്ചത് അതുവഴി വന്ന ഓട്ടോ ഡ്രൈവർ കനകരാജാണെന്ന് ‘മാധ്യമം’ പുറത്തുവിട്ട വാർത്തയെ തുടർന്ന് കലക്ടർ മൂന്നാർ പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു.
രാജമല അഞ്ചാം മൈലിൽ സെപ്റ്റംബർ എട്ടിന് രാത്രിയായിരുന്നു സംഭവം. ജീപ്പിൽനിന്ന് തെറിച്ചുവീണ കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലുള്ള കനകരാജ് തിരികെയെത്തുേമ്പാൾ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുമെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. വനപാലകരിൽനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ ഒരു ഓട്ടോയും ഡ്രൈവറെയും കൂടി കണ്ടതോടെയാണ് മൂന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവറാണ് കുട്ടിയെ രക്ഷപ്പെടുത്തി വനപാലകരെ ഏൽപിച്ചതെന്ന് വ്യക്തമാകുന്നത്.
അന്നേദിവസം രാത്രി രാജമലയിൽ പോയി തിരികെവന്ന കനകരാജ് വനംവകുപ്പ് ചെക്പോസ്റ്റിൽ ഗേറ്റ് തുറക്കാൻ ഓട്ടോ നിർത്തിയേപ്പാഴാണ് വനപാലകരെ കാണുന്നത്. അപൂർവ വസ്തു റോഡിലൂടെ ഇഴയുന്നുവെന്ന് പറഞ്ഞ് വനപാലകർ നോക്കിനിൽക്കുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ കാണാം. െചന്നുനോക്കാൻ ഇവർ കനകരാജിനെ നിർബന്ധിക്കുന്നുമുണ്ട്. കനകരാജ് ചെല്ലുേമ്പാൾ കുട്ടി കരഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് റോഡിലൂടെ വരികയായിരുന്നു. ഉടൻ വാരിയെടുത്ത് വനപാലകരുടെ സഹായത്തോടെ ചെക്പോസ്റ്റിലെത്തിച്ച് മുറിവുകൾ തുടച്ച് തോർത്തിൽ െപാതിഞ്ഞ് തണുപ്പകറ്റി.
അപ്പോഴേക്കും രണ്ട് കി.മീ അകലെ നിന്ന് ഫോറസ്റ്ററും ഗാർഡും പിറകെ വൈൽഡ്ലൈഫ് വാർഡനും എത്തി. തങ്ങൾ എത്തുേമ്പാൾ വനപാലകരുടെ കൈയിൽ കുഞ്ഞിരിക്കുന്നതാണ് കണ്ടതെന്നും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡനും കലക്ടറെ അറിയിച്ചിട്ടുണ്ട്. പഴനി ക്ഷേത്രദർശനം കഴിഞ്ഞ് വനമേഖലയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടാതെയാണ് ഒരുവയസ്സുകാരി ജീപ്പിൽനിന്ന് തെറിച്ചു വീഴുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.