ഭൂമി കൈയേറ്റക്കാരെ വിചാരണ ചെയ്യാൻ പ്രത്യേക കോടതികള്‍ അനിവാര്യം -കാനം

ആലപ്പുഴ: ഭൂമി ​ൈകയേറ്റക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ അനിവാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് ആവശ്യം. സി.പി.ഐ പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസായ ടി.വി. തോമസ് സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കിയിട്ട് അരനൂറ്റാണ്ടോളമായി. ഇക്കാര്യത്തില്‍ പുനര്‍വായനയാണ് ആവശ്യം. പല കാര്യങ്ങളിലും ഭേദഗതിയും വേണം. അര്‍ഹര്‍ക്ക് ഭൂമി കൊടുക്കാൻ സര്‍ക്കാറിന് കഴിയണം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക്​ നല്‍കിയ ഭൂമി തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ് മൂന്നാറിലേതുള്‍പ്പെടെയുള്ള ​ൈക​േയറ്റം ഒഴിപ്പിക്കുക എന്നത് എൽ.ഡി.എഫി‍​െൻറ പ്രഖ്യാപിത നിലപാടാണ്. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകും. മൂന്നാറില്‍ സ്ഥാപിച്ചത്​ ത്യാഗത്തി​​​െൻറ കുരിശല്ല, മറിച്ച് ​ൈകയേറ്റത്തി​േൻറതാണ്​. മതചിഹ്നങ്ങള്‍പോലും ചിലര്‍ ​ൈകയേറ്റത്തിന്​ ഉപയോഗിക്കുകയാണ്.

സി.പി.ഐയും സി.പി.എമ്മും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ദേശീയരാഷ്​ട്രീയം ആവശ്യപ്പെടുന്നതും അതാണ്. ആര്‍.എസ്​.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെകൂടി ഉള്‍പ്പെടുത്തി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. സി.പി.ഐ കോണ്‍ഗ്രസുമായി കൂടാനൊരുങ്ങു​െന്നന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍, കോണ്‍ഗ്രസുമായി കൂടാത്ത ഏതൊക്കെ പാർട്ടിയാണുള്ളത്. സി.പി.ഐയുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസി​​െൻറ രാഷ്​ട്രീയപ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം അനുവദിക്കി​െല്ലന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - munnar encroachment kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.